Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല യൂനിയൻ 22ാംതവണയും എസ്.എഫ്.​െഎക്ക്

text_fields
bookmark_border
കണ്ണൂർ സർവകലാശാല യൂനിയൻ 22ാംതവണയും എസ്.എഫ്.​െഎക്ക്
cancel
camera_alt

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​നി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ: 1. എം.​കെ. ഹ​സ​ൻ (ചെ​യ​ർ​മാ​ൻ) 2. കെ.​വി. ശി​ൽ​പ (സെ​ക്ര​ട്ട​റി) 3. ഷിം​ന സു​രേ​ഷ്​ (ലേ​ഡി വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ) 4. പി. ​ജി​ഷ്​​ണു (വൈ​സ്​ ചെ​യ​ർ​മാ​ൻ) 5. വി. ​സ​ച്ചി​ൻ (ജോ.​സെ​ക്ര​ട്ട​റി)

6. കെ. ​അ​പ​ർ​ണ (ജി​ല്ല എ​ക്​​സി​ക്യൂ​ട്ടീ​വ്​ അം​ഗം)


ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ർ​വ​ക​ലാ​ശാ​ല വിദ്യാർഥി യൂ​നി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 22ാമ​ത് ത​വ​ണ​യും ആ​ധി​പ​ത്യം കൈ​വി​ടാ​തെ എ​സ്.​എ​ഫ്.​ഐ. തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന മു​ഴു​വ​ന്‍ സീ​റ്റി​ലും വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് എ​സ്.​എ​ഫ്‌.​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത്. കെ.​എ​സ്.​യു-​എം.​എ​സ്.​എ​ഫ് സ​ഖ്യ​ത്തെ​യാ​ണ് എ​സ്.​എ​ഫ്.​ഐ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 123 കൗ​ണ്‍സി​ല​ര്‍മാ​രി​ല്‍ 110 കൗ​ണ്‍സി​ല​ര്‍മാ​ര്‍ വോ​ട്ട് ചെ​യ്ത​പ്പോ​ള്‍ 84 ഓ​ളം വോ​ട്ടു നേ​ടി​യി​ട്ടാ​ണ് എ​സ്.​എ​ഫ്.​ഐ സ്​​ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത്. ചെ​യ​ര്‍മാ​നാ​യി എ​സ്.​എ​ഫ്.​ഐ ക​ണ്ണൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റും പാ​ല​യാ​ട് കാ​മ്പ​സി​ലെ ര​ണ്ടാം വ​ർ​ഷ എ​ൽ​എ​ൽ.​എം വി​ദ്യാ​ർ​ഥി​യു​മാ​യ അ​ഡ്വ. എം.​കെ. ഹ​സ​ൻ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി എ​സ്.​എ​ഫ്‌.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും കാ​സ​ർ​കോ​ട്​ ഗ​വ. കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ എം.​എ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ കെ.​വി. ശി​ൽ​പ, വൈ​സ് ചെ​യ​ര്‍മാ​നാ​യി ശ്രീ​ക​ണ്​​ഠ​പു​രം ഏ​രി​യ സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗ​വും ശ്രീ​ക​ണ്​​ഠ​പു​രം എ​സ്‌.​ഇ.​എ​സ്‌ കോ​ള​ജ് മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി കെ​മി​സ്ട്രി വി​ദ്യാ​ർ​ഥി​യു​മാ​യ പി. ​ജി​ഷ്ണു, വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ ‍(ലേ​ഡി) ആ​യി ക​ണ്ണൂ​ർ ജി​ല്ല ക​മ്മ​റ്റി അം​ഗ​വും കാ​ഞ്ഞി​ര​ങ്ങാ​ട് കോ​ള​ജ് ര​ണ്ടാം വ​ർ​ഷ എം.​എ​സ്​​സി ഫി​സി​ക്സ്‌ വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഷിം​ന സു​രേ​ഷ്, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി​യാ​യി കാ​സ​ർ​കോ​ട്​ ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് മെം​ബ​റും ഡോ. ​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​മ്പ​സ്‌ നീ​ലേ​ശ്വ​രം എം.​ബി.​എ വി​ദ്യാ​ർ​ഥി​യു​മാ​യ വി. ​സ​ച്ചി​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കാ​സ​ർ​കോ​ട്​ ജി​ല്ല എ​ക്‌​സി​ക്യു​ട്ടീ​വ് സ്ഥാ​ന​ത്തേ​ക്ക് കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി അം​ഗ​വും മു​ന്നാ​ട് പീ​പ്​​ൾ​സ് കോ​ള​ജ് മൂ​ന്നാം വ​ർ​ഷ ബി.​എ​സ്.​ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​നി​യു​മാ​യ ബി.​കെ. ഷൈ​ജി​ന, ക​ണ്ണൂ​ര്‍ ജി​ല്ല എ​ക്‌​സി​ക്യു​ട്ടീ​വി​ലേ​ക്ക് ഇ​രി​ട്ടി ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റും ഇ​രി​ട്ടി ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ കെ. ​അ​പ​ർ​ണ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

വ​യ​നാ​ട് ജി​ല്ല എ​ക്‌​സി​ക്യൂ​ട്ടി​വ് സ്ഥാ​ന​ത്തേ​ക്ക് എ​സ്.​എ​ഫ്.​ഐ സ്ഥാ​നാ​ർ​ഥി മാ​ന​ന്ത​വാ​ടി മേ​രി മാ​താ കോ​ള​ജി​ലെ ബി.​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി അ​ജ​യ് ജോ​യ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ക​ണ്ണൂ​ര്‍ സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ച്ച​തു മു​ത​ല്‍ എ​സ്.​എ​ഫ്‌.​ഐ ആ​ണ്​ സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ന്‍ അ​ധി​കാ​രം നേ​ടു​ന്ന​ത്. വി​ജ​യി​ക​ളെ ആ​ന​യി​ച്ച് ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ വി​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ബി​ന്‍ കാ​നാ​യി, സി.​പി. ഷി​ജു, കെ. ​അ​ഭി​രാം, മു​ഹ​മ്മ​ദ്‌ ഫാ​സി​ൽ, കെ. ​അ​നു​ശ്രീ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ആ​ൽ​ബി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. അ​ൻ​വീ​ർ സ്വാ​ഗ​ത​വും എം.​കെ. ഹ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIKannur UniversityKannur University Union
News Summary - SFI won Kannur University Union for 22nd time
Next Story