എസ്.എഫ്.ഐ പ്രവർത്തകർ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് എ.ഐ.എസ്.എഫ് വനിത നേതാവ്
text_fieldsകോട്ടയം: എം.ജി െസനറ്റ് തെരഞ്ഞെടുപ്പ് സംഘർഷത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകർ ശരീരത്തിൽ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് എ.ഐ.എസ്.എഫ് വനിത നേതാവിെൻറ പരാതി. സംസ്ഥാന ജോ. സെക്രട്ടറി നിമിഷ രാജുവാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയത്.
എസ്.എഫ്.ഐ എറണാകുളം ജില്ല പ്രസിഡൻറ് ആർഷോ, ജില്ല സെക്രട്ടറി അമൽ, പ്രജിത്ത് കെ. ബാബു, വിദ്യാഭ്യാസ മന്ത്രിയുടെ േപഴ്സനൽ സ്റ്റാഫ് അരുൺ എന്നിവരുടെ നേതൃത്വത്തിൽ സഹപ്രവർത്തകൻ സഹദിനെ എസ്.എഫ്.ഐക്കാർ ആക്രമിക്കുന്നതുകണ്ട് തടഞ്ഞപ്പോഴാണ് തന്നെ ശരീരത്തിൽ കയറിപ്പിടിക്കുകയും ജാതിപറഞ്ഞ് ആേക്ഷപിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. ബലം പ്രയോഗിച്ച് ശരീരത്തിൽനിന്നുള്ള പിടിത്തം വിടുവിക്കുകയായിരുെന്നന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.