മഹാരാജാസ് പ്രിൻസിപ്പലിെൻറ കസേര കത്തിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് എസ്.എഫ്.െഎ
text_fieldsകൊച്ചി: മഹാരാജാസ് കോളജ് പ്രിൻസിപ്പലിെൻറ കസേര കത്തിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് എസ്.എഫ്.ഐ പ്രവർത്തന റിപ്പോർട്ട്. സംഭവത്തിൽ എസ്.എഫ്.ഐക്ക് പങ്കില്ലെന്ന് ആവർത്തിക്കുന്നതിനിടയിലാണ് തെറ്റുപറ്റിയെന്ന് ജില്ലസമ്മേളനത്തിെൻറ ഭാഗമായി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ തന്നെ പറയുന്നത്. മഹാരാജാസ് കോളജിൽ അടുത്തകാലത്തായി അരാഷ്ട്രീയ പ്രവണതയുള്ള ചില സംഭവങ്ങളുണ്ടായി. ഇതിൽ എസ്.എഫ്.ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സ്വയം പരിശോധിക്കണം. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ തയാറാകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.