ഷാബാ ഷെരീഫ് വധം: മാപ്പുസാക്ഷിയാക്കണമെന്ന് ഏഴാം പ്രതി
text_fieldsമഞ്ചേരി: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഏഴാം പ്രതി സുൽത്താൻ ബത്തേരി കയ്യഞ്ചേരി നൗഷാദ് (മോനു -42) മാപ്പു സാക്ഷിയാക്കാൻ കോടതിയിൽ ഹരജി നൽകി. അഭിഭാഷകൻ മുഖേനയാണ് നൗഷാദ് ഒന്നാം അഡീഷനൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയത്.
വധക്കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് സംഭവങ്ങൾ കോടതിയിൽ പറയാൻ തയാറാണെന്ന് കാണിച്ച് പ്രതി കോടതിയെ സമീപിച്ചത്.
2019 ആഗസ്റ്റിലാണ് ഷാബാ ഷെരിഫിനെ തട്ടിക്കൊണ്ടുവന്ന് നിലമ്പൂരിൽ തടവിൽ പാർപ്പിച്ച ശേഷം 2020 ഒക്ടോബറിൽ കൊലപ്പെടുത്തി ചാലിയാറിൽ തള്ളിയത്. വിചാരണ നവംബർ ഏഴിന് നടക്കും. ഷാബാ ഷെരീഫിന്റെ ഭാര്യ എബിൻ താജ്, മക്കളായ റമസാന ഭാനു, വസിം, പേരക്കുട്ടി റിഷാൻ തുടങ്ങിയവരെ അന്ന് വിസ്തരിക്കും. കേസിൽ 112 സാക്ഷികളാണുള്ളത്. ഇതിൽ 43 പേർക്ക് വിചാരണക്ക് ഹാജരാകാൻ നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.