ഉപതെരഞ്ഞെടുപ്പിലും ശബരിമല മുഖ്യവിഷയം –മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsകോഴിക്കോട്: പാലാ ഉൾെപ്പടെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ശബരിമല മു ഖ്യവിഷയംതന്നെയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആരാണ് ശരിയെന്നു തെളിയും. ശബരിമല വിഷയത്തിൽ പരസ്പര വിരുദ്ധമായ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി പഞ്ചയത്തീരാജ് ഉത്തരമേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല പ്രശ്നം കൈകാര്യം ചെയ്തതിൽ തെറ്റു സംഭവിച്ചു എന്ന് പാർട്ടി സെക്രട്ടറി ഏറ്റുപറഞ്ഞപ്പോൾ, മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത് പഴയ നിലപാടിൽ മാറ്റമില്ലെന്നാണ്. പാർട്ടിയുമായി ബന്ധമില്ലാത്തവർക്ക് ഇനി ഔദ്യോഗിക സ്ഥാനങ്ങൾ നൽകില്ല. മികച്ച പ്രവർത്തനം നടത്തുന്നവർക്ക് അടുത്ത തവണയും അവസരം നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മലബാറിലെ അഞ്ച് ജില്ലകളിൽനിന്നുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് പ്രതിനിധികൾക്കായാണ് സമ്മേളനം സംഘടിപ്പിച്ചത്.
മുൻ മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. പ്ലാനിങ് ബോർഡ് മുൻ അംഗം സി.പി. ജോൺ പ്രതിനിധികൾക്ക് ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.