കേരളത്തിലും നിഴൽ മന്ത്രിസഭ; 28 ന് നിലവിൽ വരും
text_fieldsകൊച്ചി: മന്ത്രിസഭയെ നിരീക്ഷിച്ച് മികച്ച ഭരണം ഉറപ്പുവരുത്താൻ കേരളത്തിലും നിഴൽ മന്ത്രിസഭ തുടങ്ങുന്നു. പതിനെട്ട് മന്ത്രിമാർക്കും സമാന്തര മന്ത്രിമാർ നിഴൽ മന്ത്രിസഭയിലുണ്ടായിരിക്കും. മികച്ച ഭരണം ഉറപ്പു വരുത്താനുള്ള പരീക്ഷണമാണിത്.
ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന ജനാധിപത്യ രീതി വന്നത് ഇംഗ്ലണ്ടില്‍ നിന്നാണ്. ഇൗ രീതിയിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാമെന്ന അന്വേഷണമാണ് നിഴൽ മന്ത്രിസഭ എന്ന ആശയത്തിലേക്കെത്തിച്ചത്. സാധാരണഗതിയിൽ പ്രതിപക്ഷമാണ് നിഴൽ മന്ത്രിസഭ രൂപീകരിക്കുക. അവർക്ക് വേണ്ട ധനസഹായമടക്കമുള്ള എല്ലാ സഹായങ്ങളും സർക്കാർ നൽകും. മറ്റുള്ളവർക്കും ഇത്തരം സംവിധാനം പരീക്ഷിക്കാെമങ്കിലും സർക്കാർ സഹായം ലഭിക്കില്ല എന്നുമാത്രം.
1905 ല്‍ ഇംഗ്ലണ്ടിലാണ് ഇത്തരം ഒരു സംവിധാനം നിലവില്‍ വന്നത്. ഇവിടെ തെരഞ്ഞെടുപ്പിൽ തോറ്റ പാര്‍ട്ടി, ഭരിക്കുന്നവരെ കൃത്യമായി അടയാളപ്പെടുത്താനും പിന്‍തുടരാനും ഉത്തരവാദിത്തമുള്ളവരാക്കാനും വേണ്ടിയാണ് ഇത്തരം ഒരു സംവിധാനം തുടങ്ങുന്നത്.
18 മന്ത്രിമാർ ഇൗ സഭയിൽ ഉണ്ടാകും. 50 ശതമാനം സ്ത്രീകളും ട്രാൻസ്ജെൻഡർ, ഭിന്നശേഷിയുള്ള വ്യക്തി, ആദിവാസി എന്നീവിഭാഗങ്ങളിലെ ഒാരോരുത്തരും അടങ്ങുന്നതായിരിക്കും മന്ത്രിസഭ. വനിതാ മുഖ്യമന്ത്രിയായിരിക്കും സഭയ നയിക്കുക. ഏപ്രിൽ 28ന് എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴയിൽ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.