Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷഫീഖ്​ അൽഖാസിമിയുടെ...

ഷഫീഖ്​ അൽഖാസിമിയുടെ സഹോദരൻ അറസ്​റ്റിൽ, വാഹനവും പിടിച്ചെടുത്തു

text_fields
bookmark_border
shafeek-al-Khasimi
cancel

തിരുവനന്തപുരം: പ്രായപൂ‍ർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഷഫീഖ്​​ അൽഖാസിമിക്കെതിരെ പൊ ലീസ്​ കുരുക്ക്​ മുറുക്കുന്നു. ഇതി​​െൻറ ഭാഗമായി ഇയാളുടെ സഹോദരൻ അൽഅമീനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഷഫീഖ്​ അൽ ഖാസിമിയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന കുറ്റത്തിനാണ്​ അറസ്​റ്റ്​ ചെയ്​തത്​. ഇതോടൊപ്പം, മറ്റ്​ രണ്ട്​ സഹോദരന് മാരായ അൻസാരി, ഷാജി എന്നിവരെ കസ്​റ്റഡിയിലെടുത്തിട്ടുമുണ്ട്​.

സഹോദരന്മാർക്കെതിരെ പൊലീസ്​ നീക്കമാരംഭിച ്ചതോടെ ഷഫീഖ്​ അൽഖാസിമി കീഴടങ്ങാനുള്ള സാധ്യത വർധിച്ചതായും ​അന്വേഷണസംഘം വിലയിരുത്തുന്നു. പീഡനം സംബന്ധിച്ച്​ മൊഴി നൽകുന്നതിൽനിന്ന്​ പെൺകുട്ടിയെ വിലക്കിയ മാതാവ്​, ഇളയച്ഛൻ എന്നിവരെ ​ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമ ാനിച്ചിട്ടുണ്ട്​. കൊച്ചി ഷ​ാഡോ പൊലീസാണ്​ അൽഅമീനെ അറസ്​റ്റ്​ ചെയ്​തത്​. പിന്നീട്​ ഇയാളെ കേസ്​ അന്വേഷിക്കുന്ന തിരുവനന്തപുരം പൊലീസിന്​ കൈമാറുകയായിരുന്നു. ഷഫീഖിനെ രഹസ്യകേന്ദ്രത്തിലേക്ക്​ മാറ്റിയതായി ഇയാൾ മൊഴി നൽകിയതായും സൂചനയുണ്ട്​. പെൺകുട്ടിയെ വനമേഖലയിലേക്ക്​ കൂട്ടിക്കൊണ്ടുപോയ വാഹനവും ​കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. സംഭവം നടന്ന പേപ്പാറയിൽ പെൺകുട്ടിയുമായി എത്തി അന്വേഷണസംഘം തെളിവെടുപ്പ്​ നടത്തുകയും ചെയ്​തു.

ഉടൻ കീഴടങ്ങാൻ തയാറായില്ലെങ്കിൽ ഷഫീഖ്​ അൽഖാസിമിക്കെതിരെ ലുക്കൗട്ട്​ നോട്ടീസ്​ പുറപ്പെടുവിക്കാനാണ്​ പൊലീസ്​ നീക്കം. ഇക്കാര്യം അഭിഭാഷകൻ മുഖേന ഇയാ​െള അറിയിച്ചിട്ടുമുണ്ട്​. അതിനിടെ, ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽനിന്ന്​ ഇയാൾ പിന്മാറുന്നതായും പൊലീസിന്​ വിവരം ലഭിച്ചിട്ടുണ്ട്​. ഇതി​​െൻറ ഭാഗമായി അഭിഭാഷകനിൽനിന്ന്​ വക്കാലത്ത് തിരികെ വാങ്ങിയതായാണ്​ വിവരം. കോട്ടയം, എറണാകുളം ജില്ലകളിലെവിടെയോ ഇയാൾ ഒളിവിലുണ്ടെന്നാണ് പൊലീസി​​െൻറ സംശയം.

മതപ്രഭാഷകനും തൊളിക്കോട്​ മഹല്ല്​ ചീഫ്​ ഇമാമുമായിരുന്ന ഷഫീഖ്​ അൽഖാസിമി പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കാറിൽ കടത്തിക്കൊണ്ടുപോയി വനമേഖലയിൽവെച്ച്​ പീഡിപ്പിച്ചെന്നാണ്​ പൊലീസ്​ കേസ്​. മഹല്ല്​ പ്രസിഡൻറ്​ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ ഇയാൾ​ക്കെതിരെ പോക്​സോ വകുപ്പ്​ ചുമത്തി കേസ്​ എടുത്തിരുന്നു. പീഡനം സംബന്ധിച്ച്​ ആദ്യം പെൺകുട്ടി പരാതി നൽകിയിരു​ന്നില്ല. പിന്നീട്​, ചൈൽഡ് വെൽ​െഫയർ കമ്മിറ്റിയുടെ സംരക്ഷണയിൽ പ്രത്യേക കേന്ദ്രത്തിലേക്ക്​ മാറ്റുകയും ദിവസങ്ങളോളം കൗൺസലിങ്​​ നൽകുകയും​ ചെയ്​തശേഷമാണ്​ പെൺകുട്ടി മൊഴി നൽകിയത്​.

മൊഴിയുടെ അടിസ്​ഥാനത്തിൽ പ്രതിക്കെതിരെ ബലാത്സംഗ കുറ്റവും ചുമത്തുകയായിരുന്നു. മുമ്പും പ്രതിയിൽനിന്ന് മോശം അനുഭവം ഉണ്ടായതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. അതിനിടെ, സ്വയം ന്യായീകരിക്കുന്നതി​​െൻറ ഭാഗമായി ഇയാൾ പുറത്തുവിട്ട ശബ്​ദ സന്ദേശത്തിൽ, ഇരയായ പെൺകുട്ടിയുടെ പേരും തിരിച്ചറിയാനുള്ള വിവരങ്ങളും വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്​.

മാതാവും ഇളയച്ഛനും ഇമാമിനെതിരെ മൊഴി നൽകുന്നത് വിലക്കിയിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയെന്ന് അന്വേഷണോദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈ.എസ്.പി ഡി. അശോകൻ പറഞ്ഞു. അതി​​െൻറ അടിസ്ഥാനത്തിൽ രക്ഷാകർത്താക്കളിൽനിന്ന് വിശദമായ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPOSCOshafeeq al qasimi
News Summary - shafeeq al qasimi brother arrested-kerala news
Next Story