Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷഫീഖ്​ വധശ്രമക്കേസ്​:...

ഷഫീഖ്​ വധശ്രമക്കേസ്​: നാട്​ നടുങ്ങിയ അതിക്രമം; 11 വർഷങ്ങൾക്കിപ്പുറം നീതി

text_fields
bookmark_border
shafeeq
cancel
camera_alt

പൊ​ന്നു​മ്മ...കേ​സി​ൽ വി​ധി വ​ന്ന​ ശേ​ഷം തൊ​ടു​പു​ഴ അ​ൽ-​അ​സ്​​ഹ​ർ

ആ​ശു​പ​​​ത്രി​യി​ലെ അ​മ്മ​ത്താ​രാ​ട്ട്​ എ​ന്ന മു​റി​യി​ൽവെ​ച്ച്​ ​

ഷെ​ഫീ​ഖി​ന്​ മു​ത്തം ന​ൽ​കു​ന്ന രാ​ഗി​ണി

തൊ​ടു​പു​ഴ: കു​മ​ളി​യി​ല്‍ അ​ഞ്ചു വ​യ​സ്സു​കാ​ര​ൻ ഷ​ഫീ​ഖി​നെ ര​ണ്ടാ​ന​മ്മ​യും അ​ച്ഛ​നും ചേ​ര്‍ന്ന് ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച കേ​സി​ല്‍ വി​ധി​പ​റ​യു​ന്ന നി​മി​ഷം നാ​ടി​ന്​ മു​ഴു​വ​ൻ ആ​കാം​ക്ഷ സൃ​ഷ്ടി​ക്കു​ന്ന​താ​യി​രു​ന്നു.

രാ​വി​ലെ മു​ത​ല്‍ കോ​ട​തി​വ​ള​പ്പി​ല​ട​ക്കം ഉ​യ​ർ​ന്ന​ത്​ കേ​സി​നെ​ക്കു​റി​ച്ചു​ള്ള സം​സാ​ര​ങ്ങ​ൾ മാ​ത്രം. കോ​ട​തി തു​ട​ങ്ങി അ​ധി​കം വൈ​കാ​തെ പ്ര​തി​ക​ളാ​യ അ​നീ​ഷ​യും ഷെ​രീ​ഫു​മെ​ത്തി. തീ​ര്‍ത്തും നി​ര്‍വി​കാ​ര​മാ​യി ഇ​രു​വ​രും കോ​ട​തി ഹാ​ളി​ന്‍റെ വാ​തി​ല്‍ക്ക​ല്‍ നി​ന്നു. ഷെ​രീ​ഫ് മാ​സ്‍ക് ധ​രി​ച്ചി​രു​ന്നു.

അ​നീ​ഷ മാ​സ്‍കി​നൊ​പ്പം ഷാ​ള്‍കൊ​ണ്ട് ത​ല​യും മ​റ​ച്ചു. 12ഓ​ടെ ജ​ഡ്‍ജി ആ​ഷ് കെ. ​ബാ​ല്‍ ഇ​രു​വ​രും കു​റ്റ​ക്കാ​രാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി അ​റി​യി​ച്ചു. ഭാ​വ​ഭേ​ദ​ങ്ങ​ളി​ല്ലാ​തെ പ്ര​തി​ക​ള്‍ ജ‍ഡ്‍ജി​ക്ക് അ​ഭി​മു​ഖം നി​ന്നു. കൂ​ടു​ത​ല്‍ എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഷെ​രീ​ഫ് ത​ങ്ങ​ള്‍ക്ക് മ​റ്റ് മ​ക്ക​ളു​ണ്ടെ​ന്നും അ​വ​രു​ടെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ചു​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു.

ത​ന്‍റെ അ​വ​സ​ര​ത്തി​ല്‍ അ​നീ​ഷ​യു​ടെ ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞു. ശേ​ഷം വി​ധി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ്. ന​ഷ്‍ട​പ​രി​ഹാ​ര​ത്തു​ക നി​ശ്ച​യി​ക്കു​ന്ന​തി​ല്‍ ചെ​റി​യ സാ​ങ്കേ​തി​ക താ​മ​സ​ങ്ങ​ള്‍. മ​റ്റ് കേ​സു​ക​ളു​ടെ ന​ട​പ​ടി​ക​ള്‍ ന​ട​ന്ന​പ്പോ​ള്‍ പ്ര​തി​ക​ള്‍ പു​റ​ത്ത് ബെ​ഞ്ചി​ല്‍ ത​ല​താ​ഴ്‍ത്തി​യി​രു​ന്നു. 3.23ന് ​ജ​ഡ്‍ജി ആ​ഷ് കെ. ​ബാ​ല്‍ എ​ത്തി മി​നി​റ്റു​ക​ള്‍ക്കു​ള്ളി​ല്‍ നാ​ടൊ​ന്നാ​കെ കാ​ത്തി​രു​ന്ന വി​ധി പ​റ​ഞ്ഞു.

വി​ധി കേ​ട്ട​ശേ​ഷ​വും പ്ര​തി​ക​രി​ക്കാ​തെ, പൊ​ട്ടി​ത്തെ​റി​ക്കാ​തെ, ക​ര​യാ​തെ അ​നീ​ഷ​യും ഷെ​രീ​ഫും കോ​ട​തി ഹാ​ളി​ലെ ബെ​ഞ്ചി​ല്‍ ദീ​ര്‍ഘ​നേ​രം ഇ​രു​ന്നു. കോ​ട​തി ഹാ​ള്‍ ഒ​ഴി​ഞ്ഞു, ശേ​ഷം പൊ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ഇ​രു​വ​രും ജ​യി​ലി​ലേ​ക്ക് നീ​ങ്ങി.

ഷെ​ഫീ​ഖ് വ​ധ ശ്ര​മ​ക്കേ​സ്- നാ​ൾ​വ​ഴി​ക​ൾ

2013 ജൂ​ലൈ 15

കു​ട്ടി​യെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്നു. കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ൽ, ഹൈ​പ്പോ​ക്സി​ക് ഇ​സ്കി​മി​ക് ബ്രെ​യി​ന് ഡാ​മേ​ജ് (ത​ല​ച്ചോ​റി​ലേ​ക്ക്​ ഓ​ക്സി​ജ​ൻ എ​ത്താ​ത്ത ത​ര​ത്തി​ലു​ള്ള ത​ക​രാ​ർ)

ജൂ​ലൈ 16

കു​ട്ടി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം. അ​ച്ഛ​ൻ ഷെ​രീ​ഫി​നെ​യും ര​ണ്ടാ​ന​മ്മ അ​നീ​ഷ​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്നു. ഇ​വ​ർ കു​റ്റം സ​മ്മ​തി​ക്കു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘ​ത്തെ ചി​കി​ത്സ​ക്കാ​യി സ​ർ​ക്കാ​ർ നി​യ​മി​ക്കു​ന്നു.

ജൂ​ലൈ 17

ഷെ​രീ​ഫി​ന്‍റെ​യും അ​നീ​ഷ​യു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പ്ര​തീ​ക്ഷ. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘം കു​ട്ടി​യെ പ​രി​ശോ​ധി​ക്കു​ന്നു. ക​ണ്ണു​ക​ളു​ടെ ച​ല​നം തി​രി​ച്ച് വ​ന്ന​തും കൈ​കാ​ലു​ക​ൾ അ​ന​ക്കു​ന്ന​തും പ്ര​തീ​ക്ഷ.

ജൂ​ലൈ 18

25 ശ​ത​മാ​നം മാ​ത്ര​മേ പ്ര​തീ​ക്ഷ​യു​ള്ളൂ​വെ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം. ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ഭ​ക്ഷ​ണം ന​ൽ​കാ​ൻ തു​ട​ങ്ങി. ഷെ​രീ​ഫും അ​നീ​ഷ​യും റി​മാ​ൻ​ഡി​ൽ. പെ​റ്റ​മ്മ ആ​ശു​പ​ത്രി​യി​ൽ എ​ത്തി കു​ട്ടി​യെ കാ​ണു​ന്നു.

ജൂ​ലൈ 19

നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. സി.​ടി സ്കാ​ന് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ല.

ജൂ​ലൈ 20

ഷെ​ഫീ​ഖി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. വെ​ന്‍റി​ലേ​റ്റ​ർ സ​പ്പോ​ർ​ട്ട്​ 50 ശ​ത​മാ​ന​മാ​ക്കു​ന്നു. സ്വ​യം ശ്വ​സി​ക്കാ​ൻ ആ​രം​ഭി​ക്കു​ന്നു.

ആ​ഗ​സ്റ്റ് ഒ​ന്ന്

ഷെ​ഫീ​ഖി​ന്റെ നി​ല 75 ശ​ത​മാ​നം മെ​ച്ച​പ്പെ​ടു​ന്നു. ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം 50 ശ​ത​മാ​നം. ജീ​വി​ത​ത്തി​ലേ​ക്ക്​ കു​ട്ടി മ​ട​ങ്ങി വ​ന്നാ​ലും വൈ​ക​ല്യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം

ആ​ഗ​സ്റ്റ് ര​ണ്ട്

ഷെ​ഫീ​ക്കി​ന് കൈ​കാ​ലു​ക​ൾ ച​ല​നം തി​രി​ച്ച് പി​ടി​ക്കാ​ൻ ഫി​സി​യോ തെ​റ​പ്പി ആ​രം​ഭി​ക്കു​ന്നു. ത​ല​ച്ചോ​റി​ലെ നീ​ർ​​​ക്കെ​ട്ട്​ 90 ശ​ത​മാ​ന​വും കു​റ​ഞ്ഞു

ആ​ഗ​സ്റ്റ് നാ​ല്

ഷെ​ഫീ​ഖി​നെ ഐ.​സി.​യു.​വി​ൽ​നി​ന്ന്​ മാ​റ്റു​ന്നു

ആ​ഗ​സ്റ്റ് അ​ഞ്ച്

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യി കു​ട്ടി​യി​ൽ​നി​ന്ന്​ ശ​ബ്ദം പു​റ​ത്ത് വ​രു​ന്ന​ത് 20 ദി​വ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷം.

ആ​ഗ​സ്റ്റ് 10

ന്യൂ​റോ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ചി​കി​ത്സ​ക്കാ​യി ഷെ​ഫീ​ഖി​നെ വെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ കൊ​ണ്ടു പോ​കു​ന്നു.

ന​വം​ബ​ർ 22

ചി​കി​ത്സ​ക്ക് ശേ​ഷം ഷെ​ഫീ​ഖ് മ​ട​ങ്ങി​യെ​ത്തി. ക​ട്ട​പ്പ​ന സെ​ന്റ് ജോ​ൺ​സ്​ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന.

ന​വം​ബ​ർ 23

ചെ​റു​തോ​ണി​യി​ലെ സ്വ​ധ​ർ ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്ക്​ ഷെ​ഫീ​ഖി​നെ മാ​റ്റി.

2014 ജൂ​ലൈ 21

തൊ​ടു​പു​ഴ​യി​ലെ അ​ൽ അ​സ്​​ഹ​ർ ഗ്രൂ​പ് ഷെ​ഫീ​ഖി​നെ ഏ​റ്റെ​ടു​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki NewsShafeeq Murder Attempt
News Summary - Shafeeq murder attempt case-The cruelty that shook the country- Justice after 11 years
Next Story