ഷാഫിയും ശബരീനാഥനും അനിശ്ചിതകാല നിരാഹാരം തുടങ്ങി; പോരാടുന്ന യുവതക്ക് ഐക്യദാർഢ്യം
text_fieldsതിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെ ഉദ്യോഗാർഥികൾ തുടരുന്ന സമരം ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്. പോരാടുന്ന യുവതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എയും വൈസ് പ്രസിഡന്‍റ് കെ.എസ്. ശബരീനാഥൻ എം.എൽ.എയും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. വൈകീട്ട് മുതലാണ് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം തുടങ്ങിയത്.
കേരളത്തിൽ ബന്ധു നിയമനങ്ങളുടെയും പിൻവാതിൽ നിയമനങ്ങളുടെയും വേലിയേറ്റ സമയമാണിപ്പോളെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. എന്നാൽ, പി.എസ്.സി പരീക്ഷ പാസ്സായ ചെറുപ്പക്കാരെ ഒരു ബാധ്യതയായിട്ട് കാണുന്ന സർക്കാർ, തൊഴിലിന് വേണ്ടി പൊരുതുന്ന ചെറുപ്പക്കാരെ ആക്ഷേപിക്കുകയാണ്. രാഷ്ട്രീയ ചാപ്പ കുത്തി അവരുന്നയിക്കുന്ന പ്രശ്നങ്ങളുടെ ഗൗരവത്തെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സാന്നിധ്യത്തിലാണ് സമരം ആരംഭിച്ചത്. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് ഉൾപ്പടെയുള്ള നേതാക്കന്മാര്‍ റാങ്ക് ഹോൾഡേഴ്‌സുമായി സമരത്തിന് മുൻപ് ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.