ചെറുപ്പക്കാരുടെ ചിറ്റപ്പന്മാര്‍ മന്ത്രിമാരല്ലാത്തത് അവരുടെ തെറ്റല്ല; സർക്കാറിനെതിരെ ഷാഫി പറമ്പില്‍
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ കരാർ, പിൻവാതിൽ നിയമനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിലിന്‍റെ അടിയന്തര പ്രമേയം. പി.എസ്.സിയെ പാര്‍ട്ടി സര്‍വീസ് കമീഷനാക്കി മാറ്റിയെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.
കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പന്മാര്‍ മന്ത്രിമാര്‍ അല്ലാത്തത് അവരുടെ തെറ്റല്ലെന്നും ഷാഫി പരിഹസിച്ചു. എ.കെ.ജി. സെന്‍ററില്‍ നിയമനം നടത്തുന്നതു പോലെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നടത്തരുതെന്നും ഷാഫി ആവശ്യപ്പെട്ടു.
പി.എസ്.സി. റാങ്ക് പട്ടികകളെ ശവപറമ്പുകളാക്കി മാറ്റുകയാണ്. കേരളം ഒരു ശവപറമ്പായി മാറുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേരുളളവര്‍ക്ക് നിയമനമില്ല. എന്നാല്‍, സ്വപ്ന സുരേഷിനെ പോലെ ഉന്നത സ്വാധീനമുളള ആളുകള്‍ക്ക് നിയമനം ലഭിക്കുന്നുണ്ടെന്നും ഷാഫി കുറ്റപ്പെടുത്തി.
എല്ലാ പ്രധാനപ്പെട്ട വകുപ്പുകളിലും പിന്‍വാതില്‍ നിയമനമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ നിയമനമുള്ളൂവെന്ന് ചെന്നിത്തല വ്യക്തമാക്കി.
അക്കാദമിയിൽ ഇടതുപക്ഷ സ്വഭാവമുള്ളവരെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ചെയർമാനും സംവിധായകനുമായ കമൽ സംസ്ഥാന സർക്കാറിന് അയച്ച കത്ത് ചെന്നിത്തല സഭയുടെ മേശപ്പുറത്ത് വെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.