ജനപ്രതിനിധികൾ സ്വന്തം മുഖത്തേക്ക് കാർക്കിച്ച് തുപ്പണമെന്ന് റിയാസ് ഇന്നും പറയുമോ ? -ഷാഫി പറമ്പിൽ
text_fields
പാലക്കാട്: കരിപ്പൂർ വിമാനത്താവളത്തിൽ സന്ദർശനം നടത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകാം എന്ന തീരുമാനമെടുത്തിന് പിന്നാലെ സംഭവത്തിൽ ഡി.വൈ.എഫ്.െഎയുടെ അഭിപ്രായം ആരാഞ്ഞ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ജനപ്രതിനിധികൾ ക്വാറൻറീനിൽ പോകുന്നതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.െഎയുടെ പഴയ നിലപാടുകൾ ഉന്നയിച്ച് കൊണ്ട് ചോദ്യങ്ങളുമായാണ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
DYFI അഭിപ്രായം പറയണം .
മുഖ്യമന്ത്രിയും മന്ത്രിമാരും മരണത്തിെൻറ വ്യാപാരികൾ ആയത് കൊണ്ടാണോ നിരീക്ഷണത്തിൽ പോകേണ്ടി വന്നത് ? അതോ പൊതുപ്രവർത്തകർ എന്ന നിലയ്ക്കും ജനപ്രതിനിധികൾ ആയത് കൊണ്ടും അനിവാര്യമായ ഇടപെടലുകൾ നടത്തേണ്ടി വന്നത് കൊണ്ടാണോ ?
ഈ കൊടും ചതി കേരളം മറക്കില്ല എന്ന പോസ്റ്ററുണ്ടാവോ ?
ക്വാറൻറീനിൽ പോകേണ്ടി വരുന്ന ജനപ്രതിനിധികൾ ആത്മാഭിമാനമുണ്ടെങ്കിൽ സ്വന്തം മുഖത്തേക്ക് കാർക്കിച്ച് തുപ്പണമെന്ന് മുഹമ്മദ് റിയാസിന് ഇന്നും അഭിപ്രായമുണ്ടോ ?
ആരും രോഗബാധിതരാവാതിരിക്കട്ടെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.