കുറ്റവാളിയുടെ മതം തിരയുന്ന പ്രവണത അപകടകരം -ഷാഫി പറമ്പിൽ
text_fieldsആലപ്പുഴ: സംഘ്പരിവാർ കേരളത്തിലുണ്ടാക്കുന്ന വിഷലിപ്ത അജണ്ട വിളമ്പിനൽകാൻ സി.പി.എം നിൽക്കരുതെന്നും പേരിലെ മതം നോക്കി അഭിപ്രായം പറയുന്ന പാർട്ടി സെക്രട്ടറിയാണ് സി.പി.എമ്മിേൻറതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ. വിഭാഗീയതയുണ്ടാക്കി നേട്ടമുണ്ടാക്കാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇതിനെ യൂത്ത് കോൺഗ്രസ് ജനകീയമായി പ്രതിരോധിക്കും.
കുറ്റവാളിയുടെ മതം തിരയുന്ന പുതിയ രീതി അവസാനിപ്പിക്കേണ്ടത് കേരളത്തിെൻറ മഹനീയമായ മതേതര പാരമ്പര്യത്തിെൻറ നിലനിൽപ്പിന് ആവശ്യമാണെന്നും ഷാഫി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബിഷപ് അടക്കം ആരിൽനിന്നായാലും മറ്റ് മതങ്ങളെ മുറിപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല. ഇരുവിഭാഗങ്ങൾ തമ്മിലടിക്കുമ്പോൾ തങ്ങൾക്ക് രാഷ്ട്രീയനേട്ടം എന്ന ദുഷ്ടലാക്കാണ് ഭരണനേതൃത്വം സ്വീകരിച്ചത്.
സംസ്ഥാനത്ത് കോൺഗ്രസ് പുനഃസംഘടിപ്പിക്കുമ്പോൾ യുവജനങ്ങൾക്ക് വേണ്ട പ്രാതിനിധ്യം ഉറപ്പാക്കണം. ഇക്കാര്യം കെ.പി.സി.സിയോടും ഹൈകമാൻഡ് ചുമതലപ്പെടുത്തുന്നവരോടും ഉന്നയിച്ചിട്ടുണ്ട്. ജില്ല നേതൃത്വത്തിൽ ഉൾപ്പെടെ യുവജന സാന്നിധ്യം ഉറപ്പാക്കും. സമരവും സേവനവും ഒന്നിച്ചുകൊണ്ടുപോകുകയാണ് യൂത്ത് കോൺഗ്രസ്. യുവജനസംഘടന എന്ന നിലയിലുള്ള ഡി.വൈ.എഫ്.ഐയുടെ സ്വത്വം നഷ്ടപ്പെട്ടെന്നും ഭരണവിലാസം സംഘടനയായി അവർ അധഃപതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.