റോഡുകൾ മരണക്കളങ്ങളാകുന്ന അവസ്ഥക്ക് മാറ്റം വരണമെന്ന് ഷാഫി പറമ്പിൽ; സാധിച്ചില്ലെങ്കിൽ ജീവിത കാലം മുഴുവൻ വേദന മാത്രം ബാക്കിയായവരുടെ എണ്ണം കൂടി കൊണ്ടേയിരിക്കും...
text_fieldsപാലക്കാട്: റോഡുകൾ മരണക്കളങ്ങളാകുന്ന അവസ്ഥക്ക് മാറ്റം വരണമെന്ന് ഷാഫി പറമ്പിൽ എം.പി. അപകട മരണങ്ങളുടെ വാർത്തകൾ മാത്രമാണ് കേൾക്കേണ്ടി വരുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ സാധിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ പേറുന്ന വേദന മാത്രം ബാക്കിയായവരുടെ എണ്ണം കൂടി കൊണ്ടേയിരിക്കുമെന്ന് ഷാഫി പറമ്പിൽ. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ആശങ്ക പങ്കുവെച്ചത്.
കുറിപ്പ് പൂർണരൂപത്തിൽ
മഹാരോഗങ്ങളൾ ബാധിച്ചോ പ്രകൃതി ദുരന്തങ്ങളെ കൊണ്ടോ നഷ്ടപ്പെടുന്നതിനേക്കാൾ ജീവനുൾ നമ്മുടെ റോഡുകളിൽ പൊലിയുന്നു.ഡോക്ടർമാരായി രോഗികളെ പരിശോധിക്കേണ്ട 6 മെഡിക്കൽ വിദ്വാർത്ഥികൾ മൃതദേഹങ്ങളായി ആലപ്പുഴ ആശുപത്രിയിലെത്തിയതും ആ രക്ഷിതാക്കളുടെ വേദനയും മലയാളി മനസ്സിന് വല്ലാത്ത ഭാരമായി മാറി.
തൊട്ട് പുറകേ പാലക്കാട് കരിമ്പയിൽ നാടിനെയാകെ ദുഃഖത്തിലാഴ്ത്തി 4 വിദ്യാർത്ഥിനികൾ പരീക്ഷ കഴിഞ്ഞ് ബസ്സ് കാത്തു നിൽക്കുമ്പോൾ ഒരു ലോറി പാഞ്ഞ് കയറി അവരുടെ മേൽ മറിഞ്ഞ് എല്ലാമെല്ലാമായി വളർത്തിയ പെൺകുട്ടികളുടെ ജീവൻ്റെ തുടിപ്പ് നിന്ന് പോകുന്നത് നാം കാണേണ്ടി വന്നു.
ഇന്നിപ്പോ ഇതാ മലേഷ്യയിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ മകളെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടി കൊണ്ട് വന്ന് വീടെത്താൻ നാലോ അഞ്ചോ കിലോമീറ്റർ മാത്രം അകലെ പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവൻ അപകടത്തിൽ പൊലിഞ്ഞ വാർത്തകൾ കാണേണ്ടി വരുന്നു.
നമ്മുടെ റോഡുകൾ മരണക്കളങ്ങളാകുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താൻ സാധിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ പേറുന്ന വേദന മാത്രം ബാക്കിയായവരുടെ എണ്ണം കൂടി കൊണ്ടേയിരിക്കും. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.