എസ്.എഫ്.ഐ തെമ്മാടികൾ പിണറായിക്ക് വേണ്ടി മോദിയെ സുഖിപ്പിക്കാൻ കാണിച്ച തോന്നിവാസം -ഷാഫി പറമ്പിൽ
text_fieldsസ്ഥലകാല ബോധവും ബുദ്ധിയും നഷ്ടപ്പെട്ട എസ്.എഫ്.ഐ തെമ്മാടികൾ പിണറായിക്ക് വേണ്ടി മോദിയെ സുഖിപ്പിക്കാൻ കാണിച്ച തോന്നിവാസമാണ് കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിൽ നടന്ന ഗുണ്ടായിസമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. ഇതിന് മാപ്പില്ലെന്നും ജനാധിപത്യ പ്രതിരോധം തീർക്കുമെന്നും സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മോദിക്കെതിരെ സമരം ചെയ്യാൻ മുട്ട് വിറക്കുന്ന സി.പി.എമ്മും കുട്ടിസഖാക്കളും കാണിച്ച തെമ്മാടിത്തരത്തിൽ യെച്ചൂരിയുടെ നിലപാട് അറിയണം. രണ്ട് മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കള്ളക്കേസെടുത്ത പിണറായിയുടെയും സംഘത്തിന്റെയും മോദി പ്രീണനമാണ് കൽപറ്റയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.