കോടതി എനിക്കെതിരെ കേസെടുക്കുകയല്ല, എന്നെ ആദരിക്കുകയാണ് വേണ്ടത് -ഇ.പിയെ പരിഹസിച്ച് ഷാഫി പറമ്പിൽ
text_fieldsതിരുവനന്തപുരം: വിമാനത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദിച്ചതിന് ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിര്‍ദ്ദേശം നൽകിയതിനുപിന്നാലെ ജയരാജനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. 'കോടതി എനിക്കെതിരെ കേസെടുക്കുകയല്ല, എന്നെ ആദരിക്കുകയാണ് വേണ്ടത്' എന്ന് ഇ.പി പറയുന്നതായി കാണിച്ചാണ് ഷാഫിയുടെ പരിഹാസം. 'കോടതിയിൽ ഏറ്റവും കൂടുതൽ തവണ കയറിയത് ഞാനാണ് -ലെ ഇ പി' എന്നും ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
നേരത്തെ വിമാനത്തിലെ അതിക്രമത്തിന്റെ പേരിൽ ഇൻഡിഗോ എയർലൈൻ ഇ.പി. ജയരാജന് മൂന്നാഴ്ച യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. 'ഇൻഡിഗോ എനിക്കെതിരെ നടപടിയെടുക്കുകയല്ല, എന്നെ പ്രശംസിക്കുകയാണ് വേണ്ടത്. ഞാനും എന്റെ ഭാര്യയുമാണ് അവരുടെ വിമാനത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തത്' എന്നായിരുന്നു ഇതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. നടന്ന് പോയാലും ഇനി ഇൻഡിഗോയുടെ വൃത്തികെട്ട വിമാനത്തിൽ കയറില്ല എന്നും അദ്ദേഹം ശപഥം ചെയ്തിരുന്നു. ഇതിനെ പരിഹസിച്ചാണ് ഷാഫിയുടെ ട്രോൾ.
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും ജയരാജനെ പരിഹസിച്ച് രംഗത്തെത്തി. 'വിമാനത്തിലെ അക്രമം ഇ.പി ജയരാജനെതിരെ കേസ് എടുക്കണം :കോടതി, അംഗനവാടിയിൽ പോയാലും ഇനി കോടതിയിൽ പോകില്ല : ഇ.പി. ജയരാജൻ' എന്നായിരുന്നു രാഹുലിന്റെ പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.