വർഗീയ ആരോപണത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ; ‘കാഫിർ എന്ന് വിളിച്ചുള്ള വോട്ട് വേണ്ടെന്ന്’
text_fieldsവടകരയിലുണ്ടായ വർഗീയ ആരോപണത്തിന് മറുപടിയുമായി യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ രംഗത്ത്. കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജമാണ്. കാഫിർ എന്ന് വിളിച്ചുള്ള വോട്ട് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യാജമായി സൃഷ്ടിച്ച സ്ക്രീൻ ഷോട്ട് ഉപയോഗിച്ചാണ് എനിക്കെതിരെ പ്രചാരവേല ആരംഭിച്ചത്. കാഫിർ എന്ന് വിളിച്ചുള്ള വോട്ട് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എതിർസ്ഥാനാർഥിയായ ശൈലജയുടെ പല കമന്റുകളും തരംതാഴ്ന്നതാണെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. വ്യാജമായി സൃഷ്ടിച്ച മെസേജാണെന്ന് കൃത്യമായി മാധ്യമങ്ങൾക്ക് മുൻപാകെ ബോധ്യപ്പെടുത്തിയിട്ടും ചോദിക്കുകയാണ് ഞാൻ കാഫിർ എന്ന് വിളിച്ചതിനെ എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്ന്. കാഫിര്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കാൻ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്, അല്ലെങ്കില്‍ വ്യാജനിര്‍മിതികള്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ഷാഫി ആരോപിച്ചു.
ഫെയ്ക്കായ ഒന്നിന് ഞാനെന്തിന് മറുപടി പറയണം. എതിർസ്ഥാനാർഥിയുടെ ഇത്തരം പ്രസ്താവനകൾ ബോധപൂർവമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ഈ പോസ്റ്റിട്ടവരിൽ പലരും കാര്യം ബോധ്യെപ്പട്ടപ്പോൾ ഡിലീറ്റ് ചെയ്തു. ഇതിൽ നിന്നും വസ്തുതകൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്ന് മനസിലാക്കാം. എന്നാൽ, അപ്പോഴും എതിർസ്ഥാനാർഥി ചോദ്യങ്ങൾ ആവർത്തിക്കുകയാണ്. തെരഞ്ഞെടുപ്പിൽ കൃത്യമായ രാഷ്ട്രീയമാണ് പറയേണ്ടത്. വർഗീയതയുടെ പട്ടം ചാർത്തി കിട്ടുന്നത് രസകരമായ അനുഭവം അല്ല.
പകരം ഇല്ലാത്ത സ്ക്രീൻ ഷോട്ട് സംബന്ധിച്ച ചർച്ചയുണ്ടാക്കുകയാണ് അവസാനനിമിഷത്തിൽ ചെയ്തത്. ഞാൻ ഈ തെരഞ്ഞെടുപ്പിൽ പൊതുപ്രവർത്തനം തുടങ്ങിയ ആളാണോ?. എന്റെ പൊതുജീവിതത്തിൽ എവിടെയാണ് വർഗീയതയോട് ചേർന്ന് നിൽക്കുന്നയാളാണ് ബോധ്യപ്പെട്ടിട്ടുള്ളത്. എന്റെ വാക്കിലോ, പ്രവൃത്തിയിലേ എനിക്കൊരു മതത്തിന്റെ പ്ലസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും ഷാഫി വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഇതിനിടെ, വടകരയിൽ പോളിങ് നടത്തിപ്പിൽ വീഴ്ചയുണ്ടായതായി ഷാഫി പറമ്പിൽ ആരോപിച്ചു. ഈ വിഷയത്തിൽ ഇലക്ഷൻ കമിഷന് പരാതി നൽകിയതായും ഷാഫി പറഞ്ഞു. വടകരയിൽ യു.ഡി.എഫ് വിജയിക്കുെമന്നുപ്പായ സാഹചര്യത്തിലാണ് ഇത്തരം വ്യാജ വേലകൾ ആരംഭിച്ചതെന്നും ഷാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.