Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവന്നൂരിൽ നടന്നത്​...

കരുവന്നൂരിൽ നടന്നത്​ നെറ്റ്​ഫ്ലിക്​സ്​ പരമ്പരകളെ വെല്ലുന്ന കൊള്ളയെന്ന്​ ഷാഫി പറമ്പിൽ

text_fields
bookmark_border
കരുവന്നൂരിൽ നടന്നത്​ നെറ്റ്​ഫ്ലിക്​സ്​ പരമ്പരകളെ വെല്ലുന്ന കൊള്ളയെന്ന്​ ഷാഫി പറമ്പിൽ
cancel

തിരുവനന്തപുരം: കരുവന്നൂരിൽ നടന്നത്​ നെറ്റ്​ഫ്ലിക്​സ്​ പരമ്പരകളെ വെല്ലുന്ന കൊള്ളയാണെന്ന്​ ഷാഫി പറമ്പിൽ എം.എൽ.എ. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ്​ കരുവന്നൂർ ബാങ്ക്​ തട്ടിപ്പിനെതിരെ ഷാഫി പറമ്പിൽ ആഞ്ഞടിച്ചത്​. തട്ടിപ്പിന്​ പിന്നിൽ സി.പി.എമ്മാണെന്നും ഷാഫി ആരോപിച്ചു.

കേരളം കണ്ടതിൽവെച്ച്​ ഏറ്റവും വലിയ ബാങ്ക്​ കൊള്ളയാണ്​ കരുവന്നൂരിൽ നടന്നത്​. രണ്ടര ജില്ലയിൽ മാത്രം പ്രവർത്തിക്കേണ്ട ബാങ്ക്​ തിരുവനന്തപുരം മുതൽ വയനാട്​ വരെ വായ്​പ നൽകി. തട്ടിപ്പ്​ സി.പി.എം പൂഴ്​ത്തിയെന്നും ഷാഫി പറഞ്ഞു.

കേട്ടുകേൾവിയില്ലാത്ത തട്ടിപ്പാണ്​ നടന്നത്​. ലോക്​ഡൗൺ കാലത്ത്​ വീട്ടിലിരിക്കു​േമ്പാൾ ഓൺലൈൻ പ്ലാറ്റ്​ഫോമുകളിലെ സീരിസുകളാണ്​ പലരും കാണുന്നത്​. ഇതിൽ തന്നെ ഹെയ്​സ്റ്റ്​ സീരിസുകൾക്കാണ്​ കൂടുതൽ പ്രേക്ഷകരുള്ളത്​.

ഇത്തരം പരമ്പരകളെ പോലും നാണിപ്പിക്കുന്ന തട്ടിപ്പാണ്​ കരുവന്നൂരിൽ നടന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ബാങ്ക്​ തട്ടിപ്പിൽ അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകിയായിരുന്നു ഷാഫിയുടെ പ്രസംഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi ParambilKaruvannur Bank Scam
News Summary - Shafi Parampil says that what happened in Karuvannur is a robbery that beats the Netflix series
Next Story