ഹാദിയയെ മതപരിവർത്തനത്തിന് നിർബന്ധിക്കുെന്നന്ന് ഷെഫിെൻറ പരാതി
text_fieldsകൊല്ലം: തെൻറ ഭാര്യ ഹാദിയയെ തടങ്കലിൽ െവച്ച് നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുെന്നന്ന് കാട്ടി ഹാദിയയെ വിവാഹം കഴിച്ച ഷെഫിൻ ജഹാൻ പൊലീസിൽ പരാതി നൽകി. കോട്ടയം എസ്.പിക്കാണ് പരാതി നൽകിയത്. ഹൈകോടതി പിതാവിനൊപ്പം വിട്ട ഹാദിയ അവിടെ തടങ്കലിലാണെന്നും നിർബന്ധിച്ച് മതം മാറ്റുന്നതിനായി ജാമിദ ടീച്ചർ എന്ന സ്ത്രീ മൂന്നു മണിക്കൂറിലധികം ശ്രമം നടത്തിയതായും സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
ഹാദിയയുടെ പിതാവ് അശോകന് പ്രത്യേക താൽപര്യമുള്ളവർക്കും ഘർവാപസി പ്രസ്ഥാനവുമായി ബന്ധമുള്ളവർക്കും സംഘ്പരിവാർ നേതാക്കൾക്കും മാത്രമാണ് ഹാദിയയെ കാണാൻ സാധിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിൽനിന്ന് പുറത്തുപോകുകയും മുസ്ലിംകൾക്കെതിരെ പ്രചാരണങ്ങളും മറ്റു പ്രവർത്തനങ്ങളും നടത്തിവരുന്ന ഖുർആൻ സുന്നത്ത് സൊസൈറ്റി എന്ന ദുരൂഹ സംഘടനയുടെ വനിതാ നേതാവാണ് ജാമിദയെന്ന് ഷെഫിൻ പരാതിയിൽ ആരോപിക്കുന്നു.
തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹാജരായി തനിക്ക് പറയാനുള്ളത് ബോധിപ്പിക്കാനിരിക്കെ ഹാദിയയിൽ സമ്മർദം ചെലുത്താനും ഭീഷണിപ്പെടുത്താനും നീക്കം. അവരുടെ മാനസികനില തകരാറിലാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ജാമിദയും ഘർവാപസി കേന്ദ്രങ്ങളും ഹാദിയയുടെ പിതാവ് അശോകനും ചേർന്ന് നടത്തുന്നത്. ഹാദിയ സ്വതന്ത്രമായും സമ്മർദങ്ങളില്ലാതെയും സുരക്ഷിതയായും സുപ്രീംകോടതിയിൽ ഹാജരാകുന്നതിന് തടസ്സം നിൽക്കുന്ന ജാമിദക്കെതിരെ ക്രിമിനൽ നിയമനടപടി സ്വീകരിക്കണമെന്ന് ഷെഫിൻ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.