തീവെപ്പ് എന്തിന്, പ്രേരണ ആര്? ഉത്തരമില്ലാതെ ഷാറൂഖ് സെയ്ഫി
text_fieldsകോഴിക്കോട്: ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തിയത് എന്തിനെന്നും കുറ്റകൃത്യത്തിന് ആരെങ്കിലും പ്രേരണ നൽകിയോ എന്നുമുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ കേസിൽ അറസ്റ്റിലായ ഷാറൂഖ് സെയ്ഫി. എന്നാൽ, താൻ ഒറ്റക്കാണ് യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്ന് ഇയാൾ അന്വേഷണസംഘത്തോട് സമ്മതിച്ചു.
കേരളത്തെക്കുറിച്ച് കേട്ടറിവ് മാത്രമേയുള്ളൂ. ഇതിനുമുമ്പ് ഇവിടെ വന്നിട്ടില്ല. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ബാഗിനെ കുറിച്ച് ചോദിച്ചപ്പോൾ, തന്റെ ബാഗ് നഷ്ടമായെന്നും പറഞ്ഞിട്ടുണ്ട്. ആക്രമണശേഷം അതേ ട്രെയിനിൽതന്നെ മുഖം മറച്ചിരുന്നാണ് രക്ഷപ്പെട്ടത്. യാത്രക്കാർ തന്നെ തിരിച്ചറിയാതിരിക്കാൻ മറ്റു കമ്പാർട്മെന്റിലേക്ക് നടന്നു.
മാലൂർ കുന്നിലെ എ.ആർ ക്യാമ്പിൽ അന്വേഷണസംഘത്തിന്റെ ചോദ്യങ്ങളോട് പൊതുവെ ഷാറൂഖ് സഹകരിച്ചെങ്കിലും ബോധപൂർവം വഴിതെറ്റിക്കാൻ ശ്രമിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. കൃത്യം നടത്തിയത് ഒറ്റക്കാണെന്ന് വ്യാഴാഴ്ച പറഞ്ഞ പ്രതി, മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയോട് ബുധനാഴ്ച പറഞ്ഞത് പരപ്രേരണയാലാണ് ആക്രമണം നടത്തിയത് എന്നാണ്. പ്രാഥമിക ചോദ്യംചെയ്യൽ മാത്രമേ പൂർത്തിയായിട്ടുള്ളൂ. ലഭ്യമായ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മുൻകൂട്ടി തയാറാക്കിയ ചോദ്യാവലി പ്രകാരമുള്ള ശാസ്തീയ ചോദ്യംചെയ്യലിലേ നിർണായക വിവരങ്ങൾ ലഭിക്കൂ എന്നാണ് അന്വേഷണസംഘം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.