ഷഹബാസിന്‍റെ കൊലപാതകം: ഡിജിറ്റൽ തെളിവുകൾക്കായി മെറ്റയോട് വിവരങ്ങൾ തേടി പൊലീസ്
text_fieldsകോഴിക്കോട്: സ്കൂൾ വിദ്യാർഥി താമരശ്ശേരി സ്വദേശി ഷഹബാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകൾക്കായി വാട്സ്ആപ്പ്, ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളുടെ മാതൃ കമ്പനിയായ മെറ്റയോട് വിവരങ്ങൾ തേടി പൊലീസ്.
പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്നാണ് ആവശ്യം. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പോലീസ് വിവരങ്ങൾ ആരാഞ്ഞത്. ഷഹബാസിനെ മർദിച്ച വിദ്യാർത്ഥികളുടെ സാമൂഹിക മാധ്യമ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. ആക്രമണത്തിന് ശേഷം നടന്ന ചാറ്റുകൾ ആണ് പുറത്തുവന്നത്. ഷഹബാസിനെ കൊല്ലണമെന്ന് പറയുന്നത് ഓഡിയോയിൽ വ്യക്തമായിരുന്നു.
പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റയ്ക്ക് ഇ-മെയിൽ അയച്ചു. വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച ഉപകരണങ്ങളുടെ വിവരം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച മൊബൈലടക്കമുള്ള ഡിവൈസുകളുടെ വിവരവും പോലീസ് തേടുന്നുണ്ട്.
അതേ സമയം ഷഹബാസിന്‍റെ കൊലപാതകം സംബന്ധിച്ച ആസൂത്രണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.