ഷഹീദ് ബാവ കൊലക്കേസ് :ആറ് പ്രതികളുടെ ജീവപര്യന്തം ശരിവെച്ചു; മൂന്നുേപരെ ഹൈകോടതി വെറുതെവിട്ടു
text_fieldsകൊച്ചി: കോഴിക്കോട് കൊടിയത്തൂരിൽ ഷഹീദ് ബാവയെന്ന യുവാവ് സദാചാരപൊലീസ് അതിക് രമത്തിൽ കൊല്ലപ്പെട്ട കേസിൽ ആറ് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി ശരിവെച്ചു. മൂന്നുപേരെ സംശയ ആനുകൂല്യം നൽകി വെറുതെവിട്ടു. കോഴിക്കോട് സ്പെഷൽ അഡീ. സെഷൻസ് കോ ടതി (മാറാട് കോടതി) ജീവപര്യന്തം ശിക്ഷ വിധിച്ച ഒമ്പതുപേരും നൽകിയ അപ്പീലിലാണ് ജസ് റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്ത രവ്.
മൂന്നാം പ്രതി അബ്ദുൽ കരീം, അഞ്ചാം പ്രതി ഫയാസ്, ആറാം പ്രതി നാജിദ്, ഒമ്പതാം പ്രതി ഹിജ ാസ് റഹ്മാൻ, 10ാം പ്രതി മുഹമ്മദ് ജംഷീർ, 11ാം പ്രതി ഷാഹുൽ ഹമീദ് എന്നിവരുടെ ശിക്ഷയാണ് ശരിവെച്ചത്. ഒന്നാം പ്രതി അബ്ദുൽ റഹ്മാൻ, നാലാം പ്രതി അബ്ദുൽ നാസർ, എട്ടാം പ്രതി റാഷിദ് എന്നിവരെയാണ് വെറുതെവിട്ടത്. 14 പ്രതികളുണ്ടായിരുന്ന കേസിൽ അഞ്ചുപേരെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. ശേഷിക്കുന്ന ഒമ്പതുപേർക്കും ജീവപര്യന്തമാണ് കീഴ്കോടതി വിധിച്ചത്.
കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘംചേരൽ, മാരകായുധങ്ങളുമായി കലാപമുണ്ടാക്കൽ, മർദിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. അബ്ദുൽ റഹ്മാൻ, നാസർ, റാഷിദ് എന്നിവർക്കെതിരായ െകാലക്കുറ്റത്തിനുൾപ്പെടെയുള്ള ശിക്ഷാവിധികൾ ഡിവിഷൻ ബെഞ്ച് ഒഴിവാക്കി. ഇവർക്കെതിരെ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുെത്തന്നതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്നുപേരെയും വെറുതെവിട്ടത്.
കൊല്ലപ്പെട്ട ആളുടെ ദേഹത്ത് ഒട്ടേറെ മുറിവുകളുണ്ടായിരുന്നു. പ്രതികളാണ് പരിക്കേൽപിച്ചതെന്നതിന് തെളിവുണ്ട്. ഈ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചത്. അതിനാൽ ആറ് പേർക്കെതിരെ കൊലക്കുറ്റം നിലനിൽക്കുന്നതായി വ്യക്തമാക്കിയാണ് ജീവപര്യന്തം ശരിവെച്ചത്. അതേസമയം, െകാലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം നിലനിൽക്കില്ലെന്ന് പറഞ്ഞ കോടതി, ഇൗ കുറ്റം മൂന്നാം പ്രതി ഒഴികെയുള്ള പ്രതികളിൽനിന്ന് ഒഴിവാക്കി. മൂന്നാം പ്രതിക്ക് ഗൂഢാലോചനക്കേസിൽ കീഴ്കോടതി ശിക്ഷ വിധിച്ചിട്ടില്ല. മാരകായുധങ്ങളുമായി കലാപമുണ്ടാക്കിയെന്ന കുറ്റവും ആറുപേരിൽനിന്നും ഒഴിവാക്കി.
2011 നവംബർ ഒമ്പതിന് രാത്രിയാണ് ഒരുസംഘം കൊടിയത്തൂർ ചുള്ളിക്കാപ്പറമ്പ് കൊടുപുറത്ത് തേലേരി ഷഹീദ് ബാവയെ മർദിച്ചത്. പുരുഷന്മാരില്ലാത്ത വീട്ടിൽ അസമയത്ത് കെണ്ടന്ന് ആരോപിച്ചായിരുന്നു മർദനം. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കല്ലെറിഞ്ഞുവീഴ്ത്തി പ്ലാസ്റ്റിക് കയർകൊണ്ട് കെട്ടിയിട്ട് വീണ്ടും മർദിച്ചു. കരിങ്കല്ലും കമ്പിപ്പാരയുംകൊണ്ടുള്ള മർദനത്തിനിരയായ യുവാവ് നാലാം ദിവസം ആശുപത്രിയിൽ മരിച്ചു.
പ്രത്യേകസംഘം അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിൽ 2014 ഒക്ടോബർ എട്ടിനാണ് വിധിയുണ്ടായത്. പ്രതികൾക്ക് 25,000 മുതൽ 50,000 വരെ പിഴയും വിധിച്ചു. പിഴത്തുകയിൽനിന്ന് രണ്ടുലക്ഷം ഷഹീദ് ബാവയുടെ പിതാവിന് നൽകാനും നിർദേശിച്ചിരുന്നു. വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നും ജീവപര്യന്തം വധശിക്ഷയാക്കണമെന്നും ആവശ്യപ്പെട്ട് ഷഹീദ് ബാവയുടെ പിതാവ് നൽകിയ അപ്പീലും കോടതി തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.