ശഹീർ കേസിൽ കള്ളക്കളി നടന്നോ? –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നെഹ്റു ഗ്രൂപ് ചെയർമാൻ കൃഷ്ണദാസ് പ്രതിയായ ശഹീർ ഷൗക്കത്തലിയെ ക്രൂരമായി മർദിച്ച കേസിെൻറ അന്വേഷണത്തിൽ കേരള പൊലീസിെൻറ ഭാഗത്തുനിന്ന് കള്ളക്കളി നടന്നിട്ടുണ്ടോയെന്ന് സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു. സംശയം തീർക്കാൻ കേസ് ഡയറിയുമായി അന്വേഷേണാദ്യോഗസ്ഥൻ വ്യാഴാഴ്ച നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിദ്യാർഥിയായ ശഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ കൃഷ്ണദാസിന് കേരള ഹൈകോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാറിെൻറ ഹരജിയിൽ അന്തിമവാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. ശഹീർ ഷൗക്കത്തലിയെ മർദിച്ച കേസ് അന്വേഷിച്ചതിൽ കാലതാമസം നേരിട്ടതിനെ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
അന്വേഷണത്തിൽ കാലതാമസമുണ്ടായത് ഫോറൻസിക് പരിേശാധന ഫലത്തിനായി മൂന്നുമാസം കാത്തിരുന്നത് കൊണ്ടാണെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരേൻ പി. റാവേൽ ബോധിപ്പിച്ചുവെങ്കിലും ആ മറുപടി കോടതിയെ തൃപ്തിപ്പെടുത്തിയില്ല. മൂന്നുമാസമായിട്ടും ഫലം വരാത്തത് എന്തുകൊണ്ട് പൊലീസ് അന്വേഷിച്ചിെല്ലന്ന് ജസ്റ്റിസ് രമണ ചോദിച്ചു. കേരള പൊലീസ് കഴിഞ്ഞയാഴ്ചപോലും റിമൈൻഡർ അയച്ചിട്ടുണ്ടെന്നായിരുന്നു അഭിഭാഷകെൻറ പ്രതികരണം. സംശയം തീർക്കാൻ കേസ് ഡയറിയുമായി അന്വേഷേണാദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വ്യാഴാഴ്ച സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേസ് ഡയറിയിലെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷയും ഡയറിക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ കൊണ്ടുവരണമെന്നും ബെഞ്ച് നിർദേശിച്ചു. കേസ് ഗൗരവത്തിെലടുത്ത സുപ്രീംകോടതി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ ഹൈകോടതി നടത്തിയ വിമർശനം ചൂണ്ടിക്കാട്ടി. നേരത്തെ, ജാമ്യമുള്ള വകുപ്പു പ്രകാരം കേസെടുത്ത പൊലീസ് പിന്നീടാണ് ജാമ്യമില്ല വകുപ്പ് ചുമത്തിയത്.
ഇത് പൊലീസിെൻറ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും ഇത് മനഃപൂർവം വരുത്തിയതാണെന്നും ഹൈകോടതി കുറ്റപ്പെടുത്തിയിരുന്നു. ഇതെന്തുകൊണ്ടാണ് ഇത്തരമൊരു വിമർശനം നടത്തിയതെന്ന് കോടതി ആരാഞ്ഞു. ആദ്യം നൽകിയ ഹരജി ശഹീർ ഷൗക്കത്തലിയുടേതായതിനാൽ ഇൗ കേസിൽ വാദം കഴിഞ്ഞ് ജിഷ്ണു കേസിെൻറ വാദത്തിലേക്ക് കടക്കാമെന്ന് സുപ്രീംകോടതി തീരുമാനിച്ചതിനാൽ ജിഷ്ണുവിെൻറ അമ്മ മഹിജക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ ഹാജരായിരുന്നുവെങ്കിലും അന്തിമവാദം തുടങ്ങിവെക്കാനായില്ല. ഇരു ഹരജികളിലെയും അന്തിമവാദം വ്യാഴാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.