വിസ്മയയുടെ മരണം: ഭർത്താവിന്‍റെ മാതാപിതാക്കളും സഹോദരിയും പ്രതികളായേക്കും
text_fieldsകൊല്ലം: ഭര്‍തൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭര്‍ത്താവും മോട്ടോർ വാഹനവകുപ്പ് എ.എം.വി.ഐയുമായ കിരണിനെ കൂടാതെ മാതാപിതാക്കളും സഹോദരിയും പ്രതികളായേക്കുമെന്ന് വനിതാ കമീഷന്‍ അംഗം ഷാഹിദ കമാല്‍. കിരണിന്‍റെ മാതാപിതാക്കള്‍ മാനസികമായും ശാരീരികമായും വിസ്മയയെ പീഡിപ്പിച്ചിരുന്നതായും സഹോദരന്‍ പറഞ്ഞതായി ഷാഹിദ കമാല്‍ പറഞ്ഞു.
സംഭവം അറിഞ്ഞതിനെ തുടർന്ന് വിസ്മയയുടെ സഹോദരനെ വിളിച്ചിരുന്നു. ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ പീഡിപ്പിച്ചെന്ന് യുവതിയുടെ കൂട്ടുകാരി കൈമാറിയ പ്രധാനപ്പെട്ട വിവരമുണ്ട്. ഈ സാഹചര്യത്തില്‍ ഗാര്‍ഹിക പീഡനത്തിന്‍റെ പരിധിയില്‍ മാതാപിതാക്കളെ കൂടി ഉള്‍പ്പെടുത്തേണ്ടി വരും.വിസ്മയ മരണപ്പെട്ടതിന്‍റെ തലേദിവസം കിരണിന്‍റെ സഹോദരി വീട്ടിലുണ്ടായിരുന്നുവെന്നാണ് യുവതിയുടെ സഹോദരനോട് കൂട്ടുകാരി പറഞ്ഞത്. അക്കാര്യവും പരിശോധിക്കണം. അത് വാസ്തവമാണെങ്കില്‍ പ്രതിപ്പട്ടികയില്‍ സഹോദരിയെയും ഉള്‍പ്പെടുത്തേണ്ടി വരും. കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കാനുള്ള ഇടപെടല്‍ വനിത കമീഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും ഷാഹിദ കമാല്‍ വ്യക്തമാക്കി.
വിസ്മയയുടെ ദുരൂഹ മരണം വനിതാ കമീഷൻ കേസെടുത്തതായും വിശദമായി റിപ്പോർട്ട് പൊലീസിൽ നിന്ന് ശേഖരിച്ചതായും ഷാഹിദ കമാല്‍ മാധ്യമങ്ങളെ അറിയിച്ചു. കേരളത്തിൽ സ്ത്രീധന മരണങ്ങൾ ആവർത്തിക്കുന്നത് അപമാനകരമാണെന്നും കമീഷൻ അംഗം ചൂണ്ടിക്കാട്ടി.തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് സി.പി.ഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകൾ വിസ്മയയെ (24) ശാസ്താംകോട്ട പോരുവഴിയില്‍ ഭര്‍തൃഗൃഹത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവും മോട്ടോർ വാഹനവകുപ്പ് എ.എം.വി.ഐയുമായി കിരണിനെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.