ഷാഹിന കുഞ്ഞിനെ കൊന്നത് ഇയർഫോൺ കുരുക്കിട്ട്; ഗർഭവിവരം ഭർത്താവിനെ പോലും അറിയിച്ചില്ല
text_fieldsബദിയടുക്ക (കാസർകോട്): ബദിയടുക്ക ചെടേക്കാലിൽ നവജാത ശിശുവിനെ മൊബൈൽ ഫോണിെൻറ ഇയർഫോൺ വയറുകൊണ്ട് കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യയും ലാബ് ടെക്നീഷ്യനുമായ ഷാഹിനയെയാണ് (26) ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്.
2020 ഡിസംബർ 15ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർതൃവീട്ടിലായിരുന്ന ഷാഹിനക്ക് രക്ത സ്രാവമുണ്ടായതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. ഭർത്താവ് ഷാഫി നാട്ടിലുണ്ടായിരുന്നില്ല.
പരിശോധനക്കുശേഷം ഡോക്ടർ ഷാഹിനയോട് ''കുട്ടിയെവിടെ''യെന്ന് ചോദിച്ചതോടെയാണ് ഷാഹിന ഗർഭിണിയായിരുന്നുവെന്നും മണിക്കൂറുകൾക്കു മുമ്പ് പ്രസവിച്ചുവെന്നും ബന്ധുക്കൾ അറിയുന്നത്. ബന്ധുക്കൾ വീട്ടിലെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിെൻറ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ ഗർഭിണിയായ വിവരം അറിഞ്ഞിരുന്നില്ലെന്ന് കൊച്ചിയിൽ ഹോട്ടൽ ജോലിക്കാരനായ ഭർത്താവ് ഷാഫി പൊലീസിനോട് പറഞ്ഞു. മൂത്ത കുട്ടിക്ക് ഒരു വയസ്സ് ആകുന്നതിന് മുമ്പുതന്നെ രണ്ടാമതും ഗർഭിണിയായത് ബന്ധുക്കൾ കുറ്റപ്പെടുത്തുമെന്ന സംശയത്തിലും ജാള്യത്തിലുമാണ് പ്രതി ഗർഭിണിയായ കാര്യം മറച്ചുവെച്ചത്. ഷാഹിനയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.