ഷഹലയുടെ മരണം: വിദ്യാർഥി സംഘടനകളുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം
text_fieldsകൽപ്പറ്റ: സുൽത്താൻ ബത്തേരിയിലെ സർവജന സ്കൂളിൽ വച്ച് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥി ഷെഹ്‌ല ഷെറിൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥി സംഘടനകൾ. വയനാട് കലക്ടറേറ്റിലേക്ക് എസ്.എഫ്.ഐയും കെ.എസ്.യുവു ം നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.
ഡി.വൈ.എഫ്.ഐ പ്രവര്‍ ത്തകരുടെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരാണ് കലക്ടറേറ്റിലേക്ക് മാർച്ച് ന ടത്തിയത്. ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെത്തിയത്. പൊലീസ് വലയം ഭേദിക്കാൻ ശ്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർ, രണ്ടാമത്തെ ഗേറ്റുവഴി പ്രവര്‍ത്തകര്‍ കലക്റേറ്റിനുള്ളിലേക്ക് ഇരച്ചുകയറി. കലക്ടറേറ്റിനുള്ളിലേക ്ക് പ്രവര്‍ത്തകര്‍ ഇരച്ചുകയറിതിനെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി.പ്രതിഷേധക്കാരെ തടയാന്‍ കലക്ടറേറ്റ് പരി സരത്ത് ആവശ്യത്തിന് പൊലീസുണ്ടായിരുന്നില്ല. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു സമീപമെത്തിയ പ്രവര്‍ത്തകരെ പൊലീസ് പുറത്താക്കി.
എസ്.എഫ്.ഐയുടെ പ്രതിഷേധത്തിനു പിന്നാലെ കെ.എസ്.യു പ്രവര്‍ത്തകരും പ്രതിഷേ ധവുമായെത്തി. കലക്ടറേറ്റില്‍ കടന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ കിടന്ന് പ്രതിഷേധിച്ചു. ഇവ രെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. തൊട്ടുപുറകെ എം.എസ്.എഫ് പ്രവർത്തകരും കലക്ടറേറ്റിലേക്കെത്തി. ഗേറ്റിന് വെളിയില്‍ പ്രവർത്തകരെ പൊലീസ് തടഞ്ഞു. അതിനിടെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിെൻറ തൃശൂർ പുതുക്കാടുള്ള ഓഫിസിലെക്ക് ബി.ജെ.പി പ്രവര്‍ത്തകരും മാർച്ച് നടത്തി.
ബുധനാഴ്ചയാണ് സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിൻ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. സംഭവം നടന്നയുടൻ ആശുപത്രിയിലെത്തിക്കുന്നതിൽ സ്‌കൂൾ അധികൃതർ വീഴ്ച വരുത്തിയിരുന്നു. ഷെഹ്‌ലയുടെ മരണത്തില്‍ കടുത്തപ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
വിദ്യാർഥിനി മരിച്ച സംഭവം: നടപടി വേണം -എസ്.വൈ.എസ്
കൽപറ്റ: ബത്തേരിയിലെ വിദ്യാലയത്തിൽ ക്ലാസ് മുറിക്കകത്ത് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പൊലീസ് തയാറാവണമെന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിക്കാനും ആവശ്യമെങ്കിൽ നിയമനിർമാണം നടത്താനും സർക്കാർ തയാറാവണം. ആക്ടിങ് പ്രസിഡൻറ് ഇ.പി. മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു. പി. സുബൈർ ഹാജി, എടപ്പാറ കുഞ്ഞമ്മദ് ഹാജി, സി.കെ. ശംസുദ്ദീൻ റഹ്മാനി, എം. അബ്ദുറഹ്മാൻ ഹാജി, ടി.കെ. അബൂബക്കർ മൗലവി, ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ, എ.കെ. മുഹമ്മദ് ദാരിമി, കെ.സി.കെ. തങ്ങൾ, ഹാരിസ് ബാദുഷ എന്നിവർ സംസാരിച്ചു. കെ.എ. നാസർ മൗലവി സ്വാഗതവും കുഞ്ഞമ്മദ് കൈതക്കൽ നന്ദിയും പറഞ്ഞു.
പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്മെൻറ്
സുൽത്താൻ ബത്തേരി: ഷഹല ഷെറിെൻറ ദാരുണ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കും ഡോക്ടർമാർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബത്തേരി ടൗണിൽ ഫ്രറ്റേണിറ്റി മൂവ്മെൻറിെൻറ പ്രതിഷേധാഗ്നി. സ്കൂളുകളിലെ അടിസ്ഥാന സൗകര്യത്തിനുവേണ്ടി നടപടി സ്വീകരിക്കാത്ത പൊതു വിദ്യാഭ്യാസ വകുപ്പ് സംഭവത്തിന് ഉത്തരവാദിയാണ്. ഏതു നിമിഷവും നിലംപൊത്താവുന്ന കെട്ടിടങ്ങളിലും കാടുമൂടിയതും വൃത്തിഹീനവുമായ ചുറ്റുപാടിലുമാണ് ജില്ലയിലെ മിക്ക സർക്കാർ, എയ്ഡഡ് സ്കൂളുകളും. ഇവ പരിഹരിച്ചിട്ടു മതി വിദ്യാഭ്യാസ മന്ത്രിയുടെ പൊതുവിദ്യാഭ്യാസത്തെക്കുറിച്ചുള്ള സുന്ദര വായ്ത്താരികളെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് ജില്ല സെക്രട്ടറി മുഹമ്മദ് ഷഫീഖ് പറഞ്ഞു. വെൽെഫയർ പാർട്ടി ജില്ല സെക്രേട്ടറിയറ്റ് അംഗം സക്കീർ മീനങ്ങാടി, സഹൽ എന്നിവർ സംസാരിച്ചു. ശഹബാസ്, മുഹമ്മദ് സാലിം, മുഹ്സിൻ, ശാഹിദ്, ശബീബ് എന്നിവർ നേതൃത്വം നൽകി.
പാമ്പുകടിയേറ്റ് മരിച്ച സംഭവം: സർക്കാർ ഒളിച്ചോടരുത് -കെ.പി.എ. മജീദ്
കോഴിക്കോട്: വയനാട് ബത്തേരി സർക്കാർ സ്‌കൂളിലെ ഷഹല െഷറിൻ എന്ന വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിെൻറ ഉത്തരവാദിത്തം വിദ്യാഭ്യാസവകുപ്പിനും ആരോഗ്യവകുപ്പിനുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയുടെ അനാസ്ഥയും ഈ ദുരന്തത്തിനു കാരണമാണ്. സ്‌കൂളുകൾ തുറക്കുംമുമ്പ് ഫിറ്റ്നസ് ഉറപ്പുവരുത്തേണ്ടത് വിദ്യാഭ്യാസവകുപ്പിെൻറ ഉത്തരവാദിത്തമാണ്. ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും തയാറാവണമെന്ന് കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.
വിദ്യാർഥിനിയുടെ ബന്ധുക്കൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. വൃത്തിഹീനവും കാടുപിടിച്ചതുമായ അന്തരീക്ഷത്തിലാണ് സ്‌കൂൾ കെട്ടിടം പ്രവർത്തിക്കുന്നത്. ടോയ്ലറ്റ് സൗകര്യം പോലുമില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. പൊതുവിദ്യാലയങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായത്. സർക്കാർ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അത് ഈ മേഖലയുടെ ഭാവിയെ തന്നെ ബാധിക്കും. ഗ്രാമീണമേഖലകളിലെ സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിന് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.
പാമ്പു കടിയേറ്റ് വിദ്യാർഥി മരിച്ച സംഭവം, നരഹത്യക്ക് കേസെടുക്കണം -യു.ഡി.എഫ്
സുല്‍ത്താന്‍ ബത്തേരി: ഗവ.സര്‍വജന സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാർഥി ഷഹല ഷെറിന്‍ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാർഥിനിയുടെ മരണം അധ്യാപകരുടെയും തുടര്‍ന്ന് പരിശോധിച്ച താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെയും കൃത്യവിലോപത്തിെൻറയും അനാസ്ഥയുടെയും ഫലമാണെന്നും നേതാക്കള്‍ ആരോപിച്ചു.
സ്‌കൂളുകൾ ഹൈടെക് ആക്കുമെന്നുപറഞ്ഞ സര്‍ക്കാറിെൻറയും വിദ്യാഭ്യാസ വകുപ്പിെൻറയും സ്കൂളിെൻറ കസ്റ്റോഡിയനായ നഗരസഭ അധികൃതരുടെയും കുറ്റകരമായ അനാസ്ഥയാണ് വിദ്യാർഥിയുടെ മരണത്തിന് കാരണം. അധ്യാപകരെ സസ്‌പെൻഡ് ചെയ്താല്‍ മാത്രം പരിഹാരമാവില്ല. ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് േകസെടുത്ത് ശിക്ഷിക്കണം. സമയം വൈകിപ്പിച്ച് ബാലികയെ മരണത്തിലേക്ക് തള്ളിവിട്ട ഡോക്ടർമാർക്കെതിരെയും നടപടി വേണം.
അപകടകരമായ കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കിയ മുനിസിപ്പാലിറ്റിക്കെതിരെ നടപടി സ്വീകരിക്കണം. ഇതിന് ഉത്തരവാദികളായ സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും ഹൈടെക് സ്കൂളിെൻറ അപചയത്തെക്കുറിച്ച് പൊതുസമൂഹത്തോട് തുറന്നുപറയാന്‍ തയാറാവണമെന്നും നേതാക്കള്‍ പറഞ്ഞു. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി ശനിയാഴ്ച രാവിലെ ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ പി.പി. അയ്യൂബ്, എന്‍.എം. വിജയന്‍, ഷബീര്‍ അഹമ്മദ്, ബാബു പഴുപ്പത്തൂര്‍, സക്കറിയ മണ്ണില്‍, ടി.ജെ. ജോസഫ് എന്നിവർ പങ്കെടുത്തു.
ബി.ജെ.പി താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി
സുല്‍ത്താന്‍ ബത്തേരി: പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നാവശ്യപ്പെട്ട് ബി.ജെ.പി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ആശുപത്രി ഗെയ്റ്റ് തള്ളിത്തുറന്ന് അകത്ത് പ്രവേശിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.മാര്‍ച്ച് ബി.ജെ.പി ജില്ല പ്രസിഡൻറ് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍കുട്ടി, കെ. മോഹന്‍ദാസ്, പ്രശാന്ത് മലവയല്‍, പി.ജി. ആനന്ദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ പുകമറയെന്ന് തെളിഞ്ഞു -മുല്ലപ്പള്ളി
തിരുവനന്തപുരം: ആരോഗ്യ, പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയുടെ നേര്‍ക്കാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിലൂടെ പുറത്തുവന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ കൊട്ടിഗ്ഘോഷിച്ച ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ പുകമറയെന്ന് തെളിഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ ദയനീയമാണെന്ന് വ്യക്തമായിരിക്കുന്നു. നഗരങ്ങളിലെ ചില സര്‍ക്കാര്‍ സ്‌കുളുകളുടെ മുഖം മിനുക്കിയെങ്കിലും ഗ്രാമങ്ങളിലെ സ്‌കൂളുകളുടെ അവസ്ഥ ദയനീയമാണ്. മൂന്ന് ആശുപത്രികളില്‍ പോയിട്ടും ഷഹലക്ക് മരുന്ന് ലഭിച്ചില്ലെന്നത് സര്‍ക്കാര്‍ ആശുപത്രികളുടെ ഇന്നത്തെ അവസ്ഥയാണ് വെളിപ്പെടുത്തുന്നത്.
പബ്ബുകളല്ല പാമ്പിന്‍ വിഷത്തിനുള്ള പ്രതിരോധ മരുന്നാണ് സര്‍ക്കാര്‍ ലഭ്യമാക്കേണ്ടത് - ടി. സിദ്ദീഖ്
കോഴിക്കോട്: എല്ലാ താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും പാമ്പിന്‍ വിഷത്തിന് എതിരെയുള്ള പ്രതിമരുന്ന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി സിദ്ദീഖ്. കോഴിക്കോട് ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലുള്‍പ്പെടെ ഒട്ടുമിക്ക ആശുപത്രികളിലും നിലവില്‍ ആൻറി സ്നേക് െവനമോ അത് സൂക്ഷിക്കാനുള്ള സംവിധാനമോ ഇല്ലെന്നത് ഗൗരവമുള്ള യാഥാർഥ്യമാണ്. ഷഹലയെ ആശുപത്രിയില്‍ എത്തിക്കാന്‍ മടികാട്ടിയ അധ്യാപകര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്ത് അധ്യാപനവൃത്തിയില്‍നിന്ന് മാറ്റിനിര്‍ത്തി മാതൃക കാട്ടാന്‍ സര്‍ക്കാര്‍ തയാറാവണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ഹൈടെക് ക്ലാസ് മുറികള്‍ പാമ്പുവളര്‍ത്തു കേന്ദ്രങ്ങളായി മാറിയെന്നത് സര്‍ക്കാര്‍ നയത്തിെൻറ പൊള്ളത്തരം വെളിവാക്കുന്നുവെന്ന് ടി. സിദ്ദീഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.