ഗൃഹനാഥൻ ചികിത്സക്ക് സുമനസ്സുകളുടെ കരുണ തേടുന്നു
text_fieldsചവറ: ഇരു വൃക്കകളും തകരാറിലായ രോഗി സഹായം തേടുന്നു. പന്മന വടക്കുംതല തയ്യിൽ കിഴക്കതിൽ ഷാഹുൽ ഹമീദ് (57) ആണ് തുടർചികിത്സക്കായി സഹായം അഭ്യർഥിക്കുന്നത്.
ഒരുവർഷത്തോളമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡയാലിസിസ് ഉൾെപ്പടെയുള്ള ചികിത്സയിലാണ്. വൃക്ക മാറ്റിെവക്കൽ മാത്രമേ പരിഹാരമുള്ളൂ എന്നാണ് ഡോക്ടർമാരുടെ ഉപദേശം. ഷാഹുൽ ഹമീദിെൻറ തുടർ ചികിത്സക്കായി ഗ്രാമപഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ചികിത്സാ സാമ്പത്തിക സഹായസമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
ഏകദേശം 45 ലക്ഷം രൂപയോളം ചെലവ് വരുമെന്ന് പറയുന്നു. ഇപ്പോൾതന്നെ പ്രതിമാസം 30,000 രൂപ ചികിത്സക്ക് വേണം. സ്വന്തമായുണ്ടായിരുന്ന വീടും വസ്തുവും മകളുടെ വിവാഹ ആവശ്യത്തിലേക്ക് വിൽക്കുകയും ചെയ്തു.
നിലവിൽ സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഇല്ല. കുടുംബത്തെ സഹായിക്കണമെന്ന് പന്മന ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി അഭ്യർഥിച്ചു. ഫോൺ: 9633822478; 9895540556
അക്കൗണ്ട് നമ്പർ: 57026228050 (ഷാഹുൽഹമീദ് & ജിഷ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കരുനാഗപ്പള്ളി. ഐ.എഫ്.എസ്.സി: SBIN0070056. GOOGLE PAY: 9895540556
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.