'കിളികള്‍ പാടണം, പുതിയ പുലരി കാണണം....'; ആ വൈറല്‍ പാട്ടുകാരന് ഷാഹുല്‍ ഹമീദ്
text_fieldsകൊണ്ടോട്ടി: 'കിളികള്‍ പാടണം, പുതിയ പുലരി കാണണം, കനവു നെയ്യണം, കവിത തെരുവിലുയരണം, കരമുയര്‍ത്തണം കാലുകള്‍ ചലിക്കണം'... സ്ഥാനാര്‍ഥികള്‍ ആരായാലും പാട്ട് ഒന്നു തന്നെ. സ്ഥാനാര്‍ഥികളും കൊടിയുടെ നിറം മാറിയാലും പാട്ട് മാത്രം മാറില്ല. അത്രകണ്ട് വൈറലായിരിക്കുന്നു ഈ പാട്ടും വരികളും.
വരികള്‍കൊണ്ടും ഈണംകൊണ്ടും ആരുമൊന്നും കേട്ടുപോകുന്ന വൈറലായ ഈ പാട്ട് എഴുതിയിരിക്കുന്നത് ഐക്കരപ്പടി സ്വദേശി ഷാഹുല്‍ ഹമീദാണ്. ഈ െതരഞ്ഞെടുപ്പ് സീസണില്‍ ഷാഹുല്‍ ഹമീദിെൻറ പാട്ടുകള്‍ ഇപ്പോള്‍ തന്നെ ഹിറ്റായിരിക്കുകയാണ്.
നിരവധി സ്ഥാനാര്‍ഥികളാണ് ഈ വരികളില്‍ തെരഞ്ഞെടുപ്പ് ഗാനം തയാറാക്കിയിരിക്കുന്നത്. ഷാഹുല്‍ ഹമീദ് തന്നെയാണ് ഇത് ചിട്ടപ്പെടുത്തിയതും പാടിയതും. എസ്.എസ്.എഫ് പുളിക്കല്‍ ഡിവിഷന് സാഹിത്യോല്‍സവിന് തീം സോങ്ങായി എഴുതിയതാണ് ഈ വരികള്‍.
നിരവധി വിപ്ലവ ഗാനങ്ങളും മദ്ഹ് ഗാനങ്ങളും എഴുതിയിട്ടുള്ള ഷാഹുല്‍ ഹമീദ് രിസാല വാരിക കോഴിക്കോട് ഓഫിസ് ജീവനക്കാരനാണ്. വരികള്‍ തെരഞ്ഞെടുപ്പ് രംഗത്ത് വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഷാഹുല്‍ ഹമീദ് പറഞ്ഞു. ഐക്കരപ്പടി മുരിങ്ങാത്തോടന്‍ അഷ്റഫിെൻറയും ഷറീനയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.