മന്ത്രിയാകാത്തതിൽ നിരാശയില്ല -ശൈലജ
text_fieldsന്യൂഡൽഹി: വീണ്ടും മന്ത്രിയാകാത്തതിൽ നിരാശയില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഒരു പഞ്ചായത്ത് മെംബർ പോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ തന്റെ പാർട്ടിയിലുണ്ട്. ആരോഗ്യമന്ത്രിയായി പ്രവർത്തിക്കാനായി. അതിലെ നേട്ടങ്ങൾ കൂട്ടായ്മയുടെ ഫലമായിരുന്നു. ഒറ്റക്ക് താൻ ഒന്നും ചെയ്തിട്ടില്ല. ‘‘മൈ ലൈഫ് ആസ് എ കോമ്രേഡ്’’ (സഖാവ് എന്ന നിലയിൽ എന്റെ ജീവിതം) എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ.കെ ശൈലജ. പ്രകാശനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ശൈലജയുടെ പരാമർശം. ശൈലജയിൽ പൂർണവിശ്വാസം അർപ്പിച്ചാണ് ആരോഗ്യമന്ത്രിസ്ഥാനം ഏൽപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ വിശ്വാസം പൂർണമായി ശൈലജ കാത്തു സൂക്ഷിച്ചു. എല്ലാ അർഥത്തിലും പാർട്ടി സഖാവ് തന്നെയാണ് ശൈലജയെന്നും പിണറായി പറഞ്ഞു. രണ്ടാം പിണറായി സർക്കാറിൽ ശൈലജയെ മന്ത്രിയാക്കാത്തതും മഗ്സാസെ പുരസ്കാരം ലഭിച്ചെങ്കിലും സ്വീകരിക്കുന്നതിൽനിന്ന് സി.പി.എം വിലക്കിയതും ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.