ഷാജഹാനെ വധിച്ചത് ആർ.എസ്.എസ് രക്ഷാബന്ധൻ ചടങ്ങിലടക്കം പങ്കെടുത്തവർ -കോടിയേരി
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് രക്ഷാബന്ധൻ ചടങ്ങിലടക്കം പങ്കെടുത്തവരാണ് പാലക്കാട് മരുതറോഡ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വധിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ എൽഡിഎഫിനെ അസ്ഥിരപ്പെടുത്തുന്നതിനായി കേന്ദ്ര ഏജൻസികളെയും ഗവർണറെയും കൊലയാളി രാഷ്ട്രീയത്തെയും ആർഎസ്എസും ബിജെപിയും ശരണം പ്രാപിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
കൊലപാതകത്തിന് പിന്നിൽ സി.പി.എം ക്രിമിനൽ സംഘമാെൺന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനയെയും കോടിയേരി വിമർശിച്ചു. കാവിസംഘത്തിന്റെ കൊലപാതകങ്ങളെ വെള്ളപൂശുന്ന നീചമായ നടപടിയിലാണ് ഇവിടത്തെ കോൺഗ്രസ് നേതാക്കൾ എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് സമാധാനം പുലരണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെങ്കിൽ കേരളത്തിൽ സംഘപരിവാർ നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്താൻ അദ്ദേഹം ശബ്ദമുയർത്തണമെന്നും അല്ലാതെയുള്ള ചെങ്കോട്ട പ്രസംഗം ഉൾപ്പെടെയുള്ളവ പാഴാകുന്ന വാചകമടിയാണെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
'ദിവസങ്ങൾക്കുമുമ്പ് ആർഎസ്എസിന്റെ രക്ഷാബന്ധൻ ചടങ്ങിലടക്കം പങ്കെടുത്തവരാണ് കൊലപാതകം നടത്തിയത്. ഇത്തരം അരുംകൊലകളിലൂടെ കേരളത്തിന്റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാനുള്ള ഹീനമായ ക്രിമിനൽ പ്രവർത്തനമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറു വർഷത്തിനിടെ ആർഎസ്എസ് ക്രിമിനൽ സംഘം, 17 സിപിഐ എം പ്രവർത്തകരെയാണ് നിഷ്ഠുരമായി കൊലപ്പെടുത്തിയത്. രാജ്യത്ത് സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയാണ് പ്രധാനമന്ത്രിയെങ്കിൽ സംഘപരിവാർ കേരളത്തിൽ നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്താൻ അദ്ദേഹം ശബ്ദമുയർത്തണം. അല്ലാതെയുള്ള ചെങ്കോട്ട പ്രസംഗം ഉൾപ്പെടെയുള്ളവ പാഴാകുന്ന വാചകമടിയാണ്' -കോടിയേരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.