ഷാജഹാൻ വധം; പ്രതിയെ പൊള്ളാച്ചിയിലെത്തിച്ച് തെളിവെടുത്തു
text_fieldsപാലക്കാട്: സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി കൊട്ടേക്കാട് സ്വദേശി നവീൻ ശ്രീനാഥിനെ പൊലീസ് പൊള്ളാച്ചിയിലെത്തിച്ച് തെളിവെടുത്തു. ഞായറാഴ്ച കണ്ടെത്തിയ ഫോണുകൾ പരിശോധിച്ച് കൂടുതൽ ആളുകൾക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്ന് പാലക്കാട് ഡിവൈ.എസ്.പി വി.കെ. രാജു പറഞ്ഞു.
കൊലപാതകശേഷം നവീൻ ശ്രീനാഥ് ഒളിവിൽ കഴിഞ്ഞത് പൊള്ളാച്ചിയിലാണ്. ഇയാൾ ബൈക്കിലാണ് രക്ഷപ്പെട്ടത്. പൊള്ളാച്ചിയിൽ നിന്ന് ബൈക്ക് അന്വേഷണസംഘം കണ്ടെത്തി. 17നാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നവീനുൾപ്പെടെ നാല് പ്രതികളെ അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. 18ന് റിമാൻഡ് ചെയ്തു. പിന്നീട് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽവാങ്ങി.
24ന് ഇവരുടെ കസ്റ്റഡി അവസാനിപ്പിച്ച് വീണ്ടും റിമാൻഡ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ആയുധമെത്തിച്ചവരും ഒളിവിൽ കഴിയാൻ സഹായിച്ചവരുമായി നാലു പേരെകൂടി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 12 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. സ്വാതന്ത്ര്യദിന തലേന്നാണ് ഷാജഹാന് വെട്ടേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.