ഷാജൻ സ്‌കറിയ ഇഡിക്ക് മുന്നിൽ ഹാജരായില്ല: വീണ്ടും നോട്ടീസ് അയക്കാനൊരുങ്ങി അധികൃതർ
text_fieldsകൊച്ചി: ഓൺലൈൻ ചാനൽ മേധാവി ഷാജൻ സ്‌കറിയ വ്യാഴാഴ്‌ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായില്ല. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരം (ഫെമ) കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാൻ ഷാജൻ സ്‌കറിയയ്‌ക്ക് നോട്ടീസ് അയച്ചത്. ഒളിവിലാണെന്ന് പറയപ്പെടുന്നു.
കോട്ടയത്തെ വീടിന്റെ വിലാസത്തിലാണ് നോട്ടീസ് അയച്ചത്. ഷാജൻ ഇത് കൈപ്പറ്റിയിരുന്നില്ല. വീണ്ടും നോട്ടീസ് അയക്കാൻ ഇഡി തീരുമാനിച്ചിരിക്കുകയാണ്. ഷാജന്റെ എല്ലാ സ്വത്തുക്കളുടെയും 10 വർഷത്തെ ആദായനികുതി അടച്ചതിന്റെയും 10 വർഷത്തെ ബാലൻസ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
ഷാജന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈകോടതി വെള്ളിയാഴ്‌ച വിധി പറയും. ഷാജൻ സ്‌കറിയ നടത്തുന്നത് ശരിയായ മാധ്യമപ്രവർത്തനമല്ലെന്ന് കേസ് പരിഗണിച്ചപ്പോൾ ഹൈകോടതി വിമർശിച്ചിരുന്നു. വ്യാജവാർത്തയിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിലാണ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.