ഷാജൻ സ്‌കറിയ പൊലീസ് വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന് പി.വി. അൻവർ; ഡി.ജി.പിക്ക് പരാതി നൽകി
text_fieldsതിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ പൊലീസിന്‍റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്നാരോപിച്ച് പി.വി. അൻവർ എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകി. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്ന് ചൂണ്ടിക്കാണിച്ച് അൻവർ പ്രധാനമന്ത്രിക്കും ഇ-മെയിൽ വഴി പരാതി അയച്ചു. ചോർത്താൻ ഷാജൻ സ്‌കറിയ മഹാരാഷ്‌ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്നാണ് പി.വി. അൻവറിന്‍റെ ആരോപണം.
പൊലീസ് സേന, മറ്റ് കേന്ദ്ര സേനകൾ എന്നിവയുടെ വയർലെസ്, ഫോൺ സന്ദേശങ്ങളും ഇ-മെയിലും ഹാക്ക് ചെയ്യാനുള്ള സംവിധാനങ്ങളുണ്ട്. ഷാജന്‍റെയും കുടുംബത്തിന്‍റെയും ബിസിനസ് പങ്കാളികളുടെയും അക്കൗണ്ടിലേക്ക് വിദേശ പണം വന്നിട്ടുണ്ട്. വിദേശ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം. രാഷ്ട്രപതി, പ്രധാനമന്ത്രി, മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർ, മുഖ്യമന്ത്രി, പ്രമുഖ വ്യവസായികൾ, ഹൈകോടതി ജഡ്‌ജിമാർ തുടങ്ങിയവരുടെ സംഭാഷണങ്ങൾ ചോർത്തിയതായി സംശയിക്കുന്നു. വയർലെസ് സന്ദേശങ്ങൾ ചോർത്താനാവശ്യമായ മെഷീനുകൾ വാങ്ങാൻ കൊല്ലം ജില്ലയിലെ വ്യവസായിയായ മുരുകേഷ് നരേന്ദ്രൻ എന്നയാൾ ഷാജൻ സ്കറിയക്ക് 50 ലക്ഷം നൽകിയിട്ടുണ്ട്. അൻവർ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.