ഫോൺ നമ്പർ നൽകിയത് നിർമാതാവെന്ന് വിശ്വസിച്ച് –ഷാജി പട്ടിക്കര
text_fieldsകൊച്ചി: ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാൾ അഷ്കർ അലി എന്ന പേരിൽ സിനിമ നിർമാതാവെന്ന വ്യാജേന മാർച്ച് 22ന് തന്നെ വിളിച്ചിരുന്നതായി പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. തുടർന്ന് ഒരു സംവിധായകെൻറ ഫോൺ നമ്പർ വാട്സ്ആപ്പിൽ അയച്ചുകൊടുത്തു.
അവർ തമ്മിൽ ഫോണിൽ സംസാരിച്ചു. ഫോണിലൂടെ തന്നെ ഒരു കഥയും പറഞ്ഞു. പിറ്റേ ദിവസം ഇയാൾ വിളിച്ച് ധർമജൻ ബോൾഗാട്ടിയുടെയും ഷംന കാസിമിെൻറയും നമ്പർ ചോദിച്ചു. ആരു ചോദിച്ചാലും സിനിമക്കാരനാണെങ്കിൽ ഏതു പാതിരാത്രിയും നമ്പർ കൊടുക്കുന്നയാളാണ് താൻ. വർഷങ്ങളായി മലയാള സിനിമയിൽ ഉപയോഗിക്കുന്ന സൂര്യചിത്ര ഫിലിം ഡയറക്ടറി പുറത്തിറക്കുന്നതു താനാണ്.
സംവിധായകനെ നിരന്തരം വിളിച്ച ഇയാൾ അക്കൗണ്ടിൽ 25 ലക്ഷം രൂപ ഇടട്ടെ എന്ന് ചോദിച്ചു. വേണ്ടെന്ന് സംവിധായകൻ അറിയിച്ചു. അതിനടുത്ത ദിവസം വിളിച്ച് നടി അനു സിത്താരയുടെ നമ്പർ ചോദിച്ചു. അനു സിത്താരയുടെ പിതാവ് സലാം കൽപ്പറ്റയുടെ നമ്പർ കൊടുത്തു. സലാം അടുത്ത സുഹൃത്താണ്. സലാം പിന്നീട് ബന്ധപ്പെട്ട്, ‘അഷ്കർ അലി’ വിളിച്ച് അവരുടെ സിനിമയിലെ നായിക വേഷം സംസാരിെച്ചന്ന് അറിയിച്ചു.
അതിനുശേഷം മേയ് മൂന്നിന് സംവിധായകൻ വിളിച്ച് നിർമാതാവിെൻറ രീതി അത്ര ശരിയല്ല എന്നു പറഞ്ഞു. അങ്ങനെയെങ്കിൽ പ്രോജക്ട് ചെയ്യണ്ട എന്ന് പറഞ്ഞു. കാര്യങ്ങൾ അവിടെ അവസാനിച്ചു.
കോവിഡ് കാലമായതിനാൽ മാർച്ച് 19 മുതൽ ജൂൺ 28വരെ കോഴിക്കോട് ടൗൺവിട്ട് ഒരു സ്ഥലത്തും പോയിട്ടില്ല. പ്രതിയുമായി മുമ്പ് പരിചയമില്ല. നേരിട്ട് കാണുന്നത് ജൂൺ 29ന് എറണാകുളം വെസ്റ്റ് ട്രാഫിക് പൊലീസ് ഓഫിസിൽെവച്ചാണെന്നും ഷാജി ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.