ഇടുക്കിയെ വിറപ്പിച്ച് വീണ്ടും ചക്കക്കൊമ്പനും പടയപ്പയും; വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാനകളിറങ്ങി. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയുമാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു.
ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഇന്നലെ രാത്രി സിങ്കകണ്ടം ഓലപ്പുരക്കൽ സരസമ്മ പൗലോസിന്‍റെ പശുവിനെയാണ് കാട്ടാന ആക്രമിച്ചത്. വിവരം അറിയിച്ചിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെ എത്തിയില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
പശുവിനെ തീറ്റുന്നതിനിടയിൽ കാട്ടാനയെ ഓടിക്കുവാൻ വനം വകുപ്പ് വാച്ചർമാർ തീയിട്ടതായും നാട്ടുകാർ ആരോപിക്കുന്നു. ഇതേതുടർനന് വിരണ്ടോടിയ ആന പശുവിനെ ആക്രമിക്കുകയായിരുന്നു. ആന വരുന്നത് കണ്ട് സരസമ്മ ഓടി രക്ഷപ്പെട്ടു. കാട്ടാനയുടെ ആക്രണത്തിൽ പശുവിന്‍റെ നടുവൊടിഞ്ഞു.
ദേവികുളം താലൂക്ക് ആസ്ഥാനത്തിന് സമീപം ജനവാസമേഖലയിലാണ് പടയപ്പ ഇറങ്ങിയത്. നാശനശഷ്ടമില്ല. വനം വകുപ്പിന്‍റെ ആർ.ടി.ടി സംഘം കാട്ടാനയെ നിരീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.