14 ദിവസത്തിനകം ശക്തൻ പ്രതിമ പുനഃസ്ഥാപിക്കണം, ഇല്ലെങ്കിൽ.... -സുരേഷ് ഗോപി
text_fieldsതൃശൂർ: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് തകർന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ പുനർനിർമിക്കുമെന്ന ഉറപ്പ് പാലിക്കാത്ത സർക്കാറിനെതിരെ വിമർശനവുമായി സുരേഷ് ഗോപി. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിക്കണമെന്നും ഇല്ലെങ്കിലും വെങ്കല പ്രതിമ താൻ പണിത് നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതിമ തകർന്ന സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ജൂൺ 9നാണ് ബസ്സിടിച്ച് ശക്തൻ പ്രതിമ തകർന്നത്. തകർന്ന പ്രതിമ രണ്ടു മാസം കൊണ്ട് പുനർനിർമിക്കുമെന്നായിരുന്നു സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. പ്രതിമ എത്രയും വേഗത്തിൽ ശരിയാക്കി പുനഃസ്ഥാപിക്കുമെന്ന് തൃശൂർ മേയർ എം. വർഗീസും അറിയിച്ചിരുന്നു.
എന്നാൽ, ഈ കലായളവ് കഴിഞ്ഞിട്ടും പുനർനിർമാണം പൂർത്തിയായില്ല. ഇതോടെയാണ് സുരേഷ് ഗോപി പ്രതികരണവുമായി രംഗത്തെത്തിയത്.
ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ 2002ലാണ് തൃശൂരിൽ ശക്തൻ തമ്പുരാന്‍റെ പ്രതിമ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.