ജിഷ്ണു കേസ്: വൈസ് പ്രിൻസിപ്പൽ ശക്തിവേലിന് ഇടക്കാല ജാമ്യം
text_fieldsകൊച്ചി: വിദ്യാർഥിയായിരുന്ന ജിഷ്‌ണു പ്രണോയിയുടെ ദുരൂഹമരണക്കേസിലെ മൂന്നാം പ്രതിയായ നെഹ്റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേലിന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എത്രയും വേഗം ജാമ്യത്തിൽ വിടാനും സിംഗിൾ ബെഞ്ച് നിർദേശിച്ചു. ഇയാളുടേതടക്കം മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യ ഹരജിയിൽ വെള്ളിയാഴ്ച വിധിപറയാനിരിക്കെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച്, അറസ്റ്റിനുശേഷം സമർപ്പിച്ച ജാമ്യഹരജി പരിഗണിച്ച് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യഹരജി നൽകിയ നാലും അഞ്ചും പ്രതികളായ പ്രവീൺ, ഡിബിൻ എന്നിവരെ ഹരജി തീർപ്പാക്കുംവരെ അറസ്റ്റ് ചെയ്യില്ലെന്ന പ്രോസിക്യൂട്ടറുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി കേസ് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
50,000 രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവുമാണ് പ്രധാന ജാമ്യവ്യവസ്ഥ. കോളജിലോ പരിസരങ്ങളിലോ പ്രവേശിക്കരുത്, കോളജിെൻറ ദൈനംദിന കാര്യങ്ങളിൽ ഇടപെടരുത് തുടങ്ങിയ ഉപാധികളുമുണ്ട്. മൂവരുെടയും മുൻകൂർ ജാമ്യഹരജി ഹൈകോടതി വിധിപറയാൻ മാറ്റിെവച്ചതിനുപിന്നാലെയാണ് അന്വേഷണസംഘം ഞായറാഴ്ച ശക്തിവേലിനെ കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ തിങ്കളാഴ്ചതന്നെ ശക്തിവേൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ മുൻകൂർ ജാമ്യഹരജികൾ പരിഗണിക്കവെ പ്രവീൺ, ഡിബിൻ എന്നിവരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. ഉച്ചക്കുശേഷമാണ് ശക്തിവേലിെൻറ ജാമ്യഹരജി പരിഗണിച്ചത്. മുൻകൂർ ജാമ്യഹരജി നിലനിൽക്കെ അറസ്റ്റ് ചെയ്തത് നിയമപരമായി തെറ്റല്ലെന്ന് ജിഷ്ണു കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ േകാടതിയെ അറിയിച്ചു. അറസ്റ്റ് ചെയ്യാൻ നിയമതടസ്സങ്ങളില്ല. അറസ്റ്റ് ഉചിതമാണോ എന്നതു മാത്രമാണ് വിഷയം. ശക്തിവേലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം ഹരജി നൽകിയിട്ടുണ്ടെന്നും ഇടക്കാല ജാമ്യം അനുവദിച്ചാൽ ഇതിെൻറ പ്രസക്തി നഷ്ടമാകുമെന്നും പ്രോസിക്യൂട്ടർ വാദിച്ചു. എന്നാൽ, നിർണായക രേഖകൾ ശേഖരിച്ചുകഴിഞ്ഞ സാഹചര്യത്തിൽ കസ്റ്റഡി അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.
മുൻകൂർ ജാമ്യഹരജിയിൽ വിധിപറയാനിരിക്കെ അറസ്റ്റ് ചെയ്തതിൽ അന്വേഷണസംഘത്തിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശക്തിവേലിെൻറ ഭാര്യ ശുഭശ്രീയും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.