Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാമതിലിന്...

വനിതാമതിലിന് പണപ്പിരിവ്; ചാനൽ വാർത്തയുടെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദനം

text_fields
bookmark_border
വനിതാമതിലിന് പണപ്പിരിവ്; ചാനൽ വാർത്തയുടെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദനം
cancel

ഉള്ള്യേരി (കോഴിക്കോട്​): വനിതാമതിലിന് പെൻഷൻകാരിൽനിന്നും പണപ്പിരിവ് നടത്തുന്നതായുള്ള ചാനൽ വാർത്തയുടെ പേരി ൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ഷമീർ നളന്ദക്ക് (32) മർദനം. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ തെരുവത്തുകടവ് അങ്ങാടിയിലാണ്​ സംഭവം.

ഒരു കുടുംബത്തിലെ മൂന്നുപേരുടെ പെൻഷൻ തുകയിൽനിന്നും 100 രൂപ വീതം പിരിച്ചെന്ന വാർത്ത വെള്ളിയാഴ്​ച പരാതിക്കാരുടെ ദൃശ്യങ്ങൾ സഹിതം ഒരു ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ചെന്ന് പറഞ്ഞായിരുന്നു ആറംഗ സംഘത്തി​​​െൻറ മർദനമെന്ന് ഷമീർ പറഞ്ഞു.

പരിക്കേറ്റ ഇദ്ദേഹത്തെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡി.സി.സി പ്രസിഡൻറ്​ ടി. സിദ്ദീഖും മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ സതീഷ് കന്നൂരും പ്രതിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsATTACKEDmalayalam newswomen wallshameer nalanda
News Summary - shameer nalanda attacked- kerala news
Next Story