ഷംന കാസിമിെൻറ വീട്ടിലെത്തിയ വ്യാജ നിർമാതാവിനെക്കുറിച്ച് അന്വേഷണം
text_fieldsകൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സിനിമ നിർമാതാവെന്ന പേരിൽ വീട്ടിലെത്തിയ ആളെ കേന്ദ്രീകരിച്ചും അന്വേഷണം. വിവാഹ തട്ടിപ്പുസംഘം എത്തിയതിന് പിന്നാലെയായിരുന്നു ഇയാളുടെ സന്ദർശനം. നിർമാതാവ് ജോണി എന്ന പേരിൽ ഷംനയുടെ വീട്ടിലെത്തിയത് കോട്ടയം സ്വദേശി പന്തൽ പണിക്കാരനായ രാജുവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നടി ആവശ്യപ്പെട്ടതനുസരിച്ച് വന്നതാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ, വീട്ടുകാർ ഷംനയെ വിവരം അറിയിച്ചപ്പോൾ, ഒരു നിർമാതാവിെനയും താൻ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഇക്കാര്യം വീട്ടുകാർ പറയുകയും ചെയ്തു. ഈ സമയം കൈയിലുള്ള ഫോൺ കാണിച്ച് വീട്ടിലേക്ക് ക്ഷണിച്ച് ഷംന സന്ദേശങ്ങൾ അയച്ചിരുെന്നന്നും അതിെൻറ അടിസ്ഥാനത്തിലാണ് വന്നതെന്ന് ഇയാൾ ആവർത്തിക്കുകയും ചെയ്തു. പൊലീസിന് നൽകിയ മൊഴിയിൽ ഷംന ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെ ഉടൻ ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ പറഞ്ഞു.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് ടിക് ടോക് താരം കാസർകോട് സ്വദേശി യാസറിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. യാസറിെൻറ ചിത്രം ഉപയോഗിച്ചാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. പൊലീസ് വിളിപ്പിച്ചതുകൊണ്ടുമാത്രം വന്നതാണെന്നും തനിക്ക് കേസുമായി ബന്ധമൊന്നുമില്ലെന്നും യാസർ പറഞ്ഞു. കേസിൽ ഇതിനകം 10 പ്രതികളാണ് അറസ്റ്റിലായത്. മൂന്നുപേർ പിടിയിലാകാനുണ്ട്. തട്ടിപ്പുസംഘത്തിലെ സ്ത്രീകളുടെ പങ്കാളിത്തം വ്യക്തമാകുന്നതോടെ അവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഇതിനിടെ, ഷംന കാസിമിെൻറ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിൽ അപരിചിതർക്ക് അഭിനേതാക്കളുടെ നമ്പറുകൾ നൽകരുതെന്ന നിർദേശവുമായി ഫെഫ്ക രംഗത്തെത്തി. ഇക്കാര്യം വ്യക്തമാക്കി പ്രൊഡക്ഷൻ കൺട്രോളേഴ്സ് യൂനിയന് ഫെഫ്ക കത്തയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.