Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷംസാദ് മരക്കാര്‍:...

ഷംസാദ് മരക്കാര്‍: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ വയനാടിന്​ സ്വന്തം

text_fields
bookmark_border
ഷംസാദ് മരക്കാര്‍: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ വയനാടിന്​ സ്വന്തം
cancel

നറുക്കെടുപ്പിലൂടെ വയനാട്​ ജില്ല പഞ്ചായത്തിന്‍റെ ഭരണം യു.ഡി.എഫിലേക്ക്​ ചാഞ്ഞപ്പോൾ അമരക്കാരനായെത്തിയ ഷംസാദ്​ മരക്കാർ പ്രവർത്തകർക്ക്​ ആവേശമായി. യൂത്ത്​ കോൺഗ്രസ്​ ജില്ല പ്രസിഡന്‍റുകൂടിയായ 32കാരനായ ഷംസാദ്​ സംസ്ഥാനത്തെ നിലവിലെ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റുമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ഖ്യാതിയോടെയാണ്​ ഭരണസാരഥ്യം ഏൽക്കുന്നത്​.

വരദൂര്‍ ചോലക്കല്‍ മരക്കാര്‍-കുത്സു ദമ്പതികളുടെ രണ്ടാമത്തെ മകനായ ഷംസാദ്​ മുട്ടിൽ ഡിവിഷനിൽ നിന്നും വയനാട്ടിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനാണ്​ ജില്ല പഞ്ചായത്തിലെത്തിയത്​. തുടക്കത്തിൽ ഡിവിഷൻ സീറ്റ്​ പരിഗണനയിൽ ഇടംപിടിക്കാതിരുന്ന ഷംസാദിനെ അണികളുടെ സമ്മർദ്ദഫലമായി കോൺഗ്രസ്​ മത്സരരംഗത്തേക്കിറക്കുകയായിരുന്നു. യു.ഡി.എഫ്​ കോട്ടയായ മുട്ടിലിൽ കോൺ​ഗ്രസും മുസ്​ലിംലീഗും ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ഷംസാദിനായി ഒരുമിച്ചിറങ്ങിയപ്പോൾ വിജയം തിളക്കമുള്ളതായി.

മാനന്തവാടി ഗവ. കോളജിലെ ബിരുദപഠനകാലത്ത് കെ.എസ്​.യു യൂണിറ്റ് പ്രസിഡന്‍റായാണ്​ രാഷ്​ട്രീയത്തിലേക്ക്​ ചുവടുവെച്ചത്​. ജില്ല സെക്രട്ടറി, ജില്ല വൈസ് പ്രസിഡന്റ്, ജില്ല പ്രസിഡന്‍റ്​ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് യൂത്ത്‌ കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്‍റായി. സഹോദരങ്ങള്‍: നൗഷാദ് മരയ്ക്കാര്‍, ഷംസീന. ഭാര്യ: സീനത്ത്​

ദേശീയ പാതയി​ലെ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട്​ വയനാട്​ സമരമുഖത്തിറങ്ങിയപ്പോൾ മുന്നണിപ്പോരാളിയായി രംഗത്തുണ്ടായിരുന്നു. മുൻ മന്ത്രി പി.കെ ജയലക്ഷ്​മിയുടെ പേഴ്​സണൽ സ്റ്റാഫിൽ അംഗമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFshamsad marakkar
Next Story