Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.എൻ. ഷംസീർ...

എ.എൻ. ഷംസീർ എം.എൽ.എയുടെയും പി. ശശിയുടെയും വീടിനുനേരെ​ ബോംബേറ്​

text_fields
bookmark_border
എ.എൻ. ഷംസീർ എം.എൽ.എയുടെയും പി. ശശിയുടെയും വീടിനുനേരെ​ ബോംബേറ്​
cancel

കണ്ണൂർ: ഹർത്താൽദിനത്തിലെ അക്രമത്തി​​​െൻറ തുടർച്ചയായി എ.എൻ. ഷംസീർ എം.എൽ.എയുടെയും സി.പി.എം മുൻ ജില്ല സെക്രട്ടറി പി. ശശിയുടെയും വീടിനുനേർക്ക്​ ബോംബേറ്​. ഇരിട്ടിയിൽ ഡി​.വൈ.എഫ്​.​െഎ പ്രവർത്തകന്​ വെ​േട്ടറ്റു. വെള്ളിയാഴ്​ച രാത ്രി 9.30ന്​ തലശ്ശേരി മാടപ്പീടികയിലുള്ള ഷംസീറി​​​െൻറ അമീനാസ്​ എന്ന വീടിനു നേർക്കാണ്​ ഒരുസംഘം ബോ​ംബെറിഞ്ഞത്​. വ ീടി​​​െൻറ കോമ്പൗണ്ടിലാണ്​ ബോംബ്​ വീണത്​. സ്​ഫോടനത്തി​​​െൻറ ശക്തിയിൽ ചെടിച്ചട്ടികളും വാട്ടർടാങ്കും തകർന്നു. സംഭവസമയത്ത്​ ഷംസീർ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിൽ കുടുംബാംഗങ്ങളുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല. വിവരമറിഞ്ഞ്​ തലശ്ശേരി പൊലീസ്​ സ്​ഥലത്തെത്തി.

ശബരിമലയിൽ സ്​ത്രീകൾ പ്രവേശിച്ചതിനെ തുടർന്നുണ്ടായ ഹർത്താലി​​​െൻറ ഭാഗമായി തലശ്ശേരി മേഖലയിൽ വ്യാപകമായി അക്രമങ്ങൾ നടന്നിരുന്നു. ഇതി​​​െൻറ ഭാഗമായാണ്​ ബോംബേറുണ്ടായതെന്ന്​ കരുതുന്നതായി പൊലീസ്​ സൂചിപ്പിച്ചു. പുറത്തുനിന്നുള്ള സംഘമാണ്​ സംഭവത്തിനു പിന്നിലെന്ന്​ കരുതുന്നതായും പൊലീസ്​ പറഞ്ഞു. ആർ.എസ്​.എസ്​ സംസ്​ഥാന നേതൃത്വത്തി​​​െൻറ അറിവോടെയാണ്​ അക്രമമുണ്ടായതെന്ന്​ എ.എൻ. ഷംസീർ എം.എൽ.എ ആരോപിച്ചു. സമാധാനാന്തരീക്ഷം നിൽക്കുന്ന പ്രദേശമാണിത്​. ബോധപൂർവം സംഘർഷമുണ്ടാക്കുന്നതിനുള്ള ​ശ്രമത്തി​​​െൻറ ഭാഗമായാണ്​ അക്രമമുണ്ടായിരിക്കുന്നതെന്നും ഷംസീർ പറഞ്ഞു. തലശ്ശേരി എ.എസ്​.പിയുടെ നേതൃത്വത്തിൽ പൊലീസ്​ സ്​ഥലത്ത്​ ക്യാമ്പ്​ ചെയ്യുന്നുണ്ട്​.

പി. ശശിയുടെ തലശ്ശേരി ജില്ല കോടതിക്കു സമീപം ജോസ്​ഗിരി ആശുപത്രിക്കു സമീപമുള്ള വീടിനുനേരെയാണ്​ ഇന്നലെ രാത്രി 11.10ന്​ ബോംബേറുണ്ടായത്​. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ്​ ബോംബെറിഞ്ഞത്​. ശശിയുടെ കുടുംബാംഗങ്ങളാണ്​ വീട്ടിലുണ്ടായിരുന്നത്​. ആർക്കും പരിക്കില്ല. സംഭവമറിഞ്ഞ്​ സി.പി.എം പ്രവർത്തകർ സ്​ഥലത്ത്​ തടിച്ചുകൂടിയിട്ടുണ്ട്​. പൊലീസ്​ സ്​ഥലത്ത്​ ക്യാമ്പ്​ ചെയ്യുന്നു​.
ഇരിട്ടിക്കടുത്ത്​ പെരുമ്പറമ്പിലെ ഡി.വൈ.എഫ്​.​െഎ പ്രവർത്തകൻ വിശാഖിനാണ് ​(29) വെ​േട്ടറ്റത്​. വെള്ളിയാഴ്​ച രാത്രി പത്തുമണിയോടെ കാരിയത്തുവെച്ചാണ്​ ഒരുസംഘം വെട്ടിയത്​. കഴുത്തിൽ വെട്ടുകൊണ്ട്​ ഗുരുതരാവസ്​ഥയിലായ വിശാഖിനെ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ആർ.എസ്​.എസാണെന്ന്​ സി.പി.എം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAkerala newsbomb attackmalayalam newsA.N shamseer
News Summary - A,N Shamseer House attacked-Kerala news
Next Story