Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാ​ന്‍ വധം:...

ഷാ​ന്‍ വധം: വൈ​കി​യാ​ണെ​ങ്കി​ലും നീ​തി ല​ഭി​ക്കു​മെ​ന്ന് പി​താ​വ്

text_fields
bookmark_border
shan murder case
cancel
camera_alt

കൊല്ലപ്പെട്ട ഷാ​ന്‍

ആ​ല​പ്പു​ഴ: നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ​ നി​ന്ന്​ വൈ​കി​യാ​ണെ​ങ്കി​ലും നീ​തി ല​ഭി​ക്കു​മെ​ന്ന്​ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ​എ​സ്.​ഡി.​പി.​ഐ നേ​താ​വ്​ അ​ഡ്വ. കെ.​എ​സ്. ഷാ​ന്‍റെ പി​താ​വ്​ എ​ച്ച്. സ​ലീം. ര​ഞ്ജി​ത്​ ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ൾ​ക്ക്​ വ​ധ​ശി​ക്ഷ കി​ട്ടി​യ​തി​ന്​ പി​ന്നാ​ലെ ‘മാ​ധ്യ​മ’​ത്തോ​ട്​ ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ൽ​ക്കീ​സ്​ ബാ​നു കേ​സി​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നീ​തി​പീ​ഠ​ത്തി​ന്‍റെ​യും തെ​റ്റാ​യ ചെ​യ്തി​ക​ളെ എ​ടു​ത്തു​ പ​റ​ഞ്ഞ സു​പ്രീം​കോ​ട​തി വി​ധി ത​ന്നെ​പ്പോ​ലെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​ര​ന്​ പ്ര​തീ​ക്ഷ​ ന​ൽ​കു​ന്ന​താ​ണ്​. അ​തു​കൊ​ണ്ടു ​ത​ന്നെ നീ​തി ല​ഭി​ക്കു​​മെ​ന്ന്​ ഉ​റ​ച്ച്​ വി​ശ്വ​സി​ക്കു​ന്നു. ഇ​ട​തു ​സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്ത്​ നീ​തി കി​ട്ടു​മെ​ന്നാ​ണ്​ ക​രു​തി​യ​ത്.

ര​ൺ​ജി​ത്​ വ​ധ​ത്തി​ന്​ മ​ണി​ക്കൂ​റു​ക​ൾ മു​മ്പാ​ണ്​ ഷാ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ര​ൺ​ജി​ത്തി​നാ​യി കേ​ന്ദ്ര മ​ന്ത്രി​മാ​രു​ൾ​പ്പെ​ടെ ഭ​ര​ണ​ത്തെ​യും സാ​ക്ഷി​ക​ളെ​യും സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ളു​ക​ളു​ണ്ട്. ത​ന്‍റെ കു​ടും​ബം ഇ​തി​നൊ​പ്പം ക​ഴി​വി​ല്ലാ​ത്ത​വ​രാ​ണ്. എ​ല്ലാ പൗ​ര​നും തു​ല്യ​നീ​തി ല​ഭി​ക്കു​ക​​യെ​ന്ന​ത് അ​വ​കാ​ശ​മാ​ണ്.

ഷാ​ന്‍റെ കൊ​ല​പാ​ത​കി​ക​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി വി​ഹ​രി​ക്കു​ന്ന​ത്​ ഇ​ര​ട്ട​നീ​തി​യാ​ണ്. നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ശ​ബ്​​ദ​ത്തി​ൽ വ്യാ​ഖ്യാ​നം ക​ണ്ടെ​ത്തി​യി​ട്ട്​ കാ​ര്യ​മി​ല്ല. അ​ത്​ അ​ക്ര​മി​സം​ഘ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​​നേ സ​ഹാ​യി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shan murder caseRanjith Srinivasan Murder
News Summary - Shan murder Case: Father says justice will be served even if delayed
Next Story