അപവാദപ്രചാരണം: ഷാനി പ്രഭാകരൻ ഡി.ജി.പിക്ക് പരാതി നൽകി
text_fieldsകൊച്ചി: സാമൂഹിക മാധ്യമങ്ങളിലുടെ നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ മാധ്യമ പ്രവർത്തക ഷാനി പ്രഭാകരൻ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നൽകി. ഫേസ്ബുക്കിലുടെയാണ് പരാതി നൽകിയ കാര്യം ഷാനി അറിയിച്ചത്. എം.സ്വരാജ് എം.എൽ.എക്കൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ചിത്രം ഉപയോഗിച്ച് വാട്സ് ആപിലുടെയും ഫേസ്ബുക്കിലുടെയും അപവാദ പ്രചാരണ നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി.
ഷാനി പ്രഭാകരൻ ഡി.ജി.പിക്ക് നൽകിയ പരാതി
സര്‍,
ഞാന്‍ ഷാനി പ്രഭാകരന്‍, മനോരമന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്സാപ്പിലും അപവാദപ്രചാരണം നടത്തുന്നു. സുഹൃത്തും എം.എല്‍.എയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് അങ്ങേയറ്റം മോശമായ രീതിയില്‍ സംഘടിതമായി പ്രചരിപ്പിക്കുകയാണ്.ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണ്. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു.
ഷാനി പ്രഭാകരന്‍
ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍
മനോരമന്യൂസ്
കൊച്ചി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.