അരൂരിൽ ഷാനിമോൾ നടത്തിയത് രാഷ്ട്രീയ പോരാട്ടം -ഷിബു ബേബി ജോൺ
text_fieldsകോഴിക്കോട്: അരൂർ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ നേടിയത് രാഷ്ട്രീയ പോരാട്ട വിജയമെന്ന് ആർ.എസ്.പി നേതാവ് ഷിബു ബ േബി ജോൺ. പലരും പറയാൻ ശ്രമിക്കുന്നത് പോലെ സഹതാപ വോട്ടുകളോ ന്യുനപക്ഷ വോട്ടുകളോ കൊണ്ട് നേടിയ വിജയമല്ല. എൽ.ഡി.എഫ് ശക ്തികേന്ദ്രങ്ങളിൽ ഉൾപ്പടെ യു.ഡി.എഫ് മുന്നേറ്റത്തിലൂടെ നേടിയെടുത്ത ഉജ്ജ്വല രാഷ്ട്രീയ വിജയമാണ് അരൂരിലേതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
അരൂരിൽ അഡ്വ. ഷാനിമോൾ ഉസ്മാൻ നേടിയത് രാഷ്ട്രീയ വിജയം, ഒരുമയോടെ മുന്നേറിയാൽ ഏത് ഉരുക്കുകോട്ടയും ഐക്യജനാധിപ ത്യ മുന്നണിക്ക് നേടാമെന്ന് തെളിയിച്ച വിജയം.!
തികഞ്ഞ രാഷ്ട്രീയ പോരാട്ട വിജയം തന്നെയാണ് അരൂരിലേത്, പലരും പറയാൻ ശ്രമിക്കുന്നത് പോലെ സഹതാപ വോട്ടുകളോ ന്യുനപക്ഷ വോട്ടുകളോ കൊണ്ട് നേടിയ വിജയമല്ല അരൂരിലേത്. എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ ഉൾപ്പടെ യു.ഡി.എഫ് മുന്നേറ്റത്തിലൂടെ നേടിയെടുത്ത ഉജ്ജ്വല രാഷ്ട്രീയ വിജയമാണ് അരൂരിലേത്.!
മുസ് ലിം ന്യൂനപക്ഷങ്ങൾ കുടുതൽ തിങ്ങിപ്പാർക്കുന്ന അരൂക്കുറ്റിയും യു.ഡി.എഫിന് പൊതുവെ അനുകൂലമായ അരൂർ പഞ്ചായത്തുകളിൽ കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫ് ലീഡ് അൽപം കുറയുകയാണ് ഉണ്ടായത്, എന്നാൽ, എൽ.ഡി.എഫിന് മുൻതൂക്കമുള്ള മിക്ക പഞ്ചായത്തുകളിലും യു.ഡി.എഫിന് മുന്നേറാൻ സാധിച്ചതാണ് അരൂരിലെ വിജയത്തിന് ആധാരം.!
എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ ഉൾപ്പടെ യു.ഡി.എഫ് പ്രവർത്തിച്ചു നേടിയ രാഷ്ട്രീയ വിജയമാണ് അരൂരിലേത് എന്ന് പഞ്ചായത്ത് തിരിച്ചുള്ള വോട്ടിങ്ങ് കണക്കുകൾ വ്യക്ത്യമാക്കുന്നു.!
തുറവൂർ പഞ്ചായത്ത് - കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 3815 വോട്ടുകൾക്കും പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 101 വോട്ടുകൾക്കും എൽ.ഡി.എഫ് ലീഡ് ചെയ്‌ത ഈ പഞ്ചായത്തിലെ ഇപ്പോഴത്തെ യു.ഡി.എഫ് ലീഡ് 674 വോട്ടുകൾ.!
തൈക്കാട്ടുശേരി പഞ്ചായത്ത് - 2767 വോട്ടുകൾക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, 571 വോട്ടുകൾക്ക് പാർലമെന്‍റ് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ലീഡ് ചെയ്‌ത ഈ പഞ്ചായത്തിൽ ഇത്തവണ 47 വോട്ടുകൾക്ക് യു.ഡി.എഫിന് ലീഡ് ചെയ്യാനായി.!
പള്ളിപ്പുറം പഞ്ചായത്ത് - കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 4293 വോട്ടുകൾക്കും, പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 1511 വോട്ടുകൾക്കും എൽ.ഡി.എഫ് ലീഡ് ചെയ്തിരുന്നത് ഗണ്യമായി കുറച്ച് 875 വോട്ടുകളിലേക്ക് എത്തിക്കുവാൻ യു.ഡി.എഫിന് സാധിച്ചു.!
പാണാവള്ളി പഞ്ചായത്ത് - എൽ.ഡി.എഫിന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 6753 വോട്ടിന്‍റെ ലീഡും, കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 1221 വോട്ടിന്‍റെ ലീഡും ഉണ്ടായിരുന്നത് ഇപ്രാവശ്യം 846 വോട്ടുകളിലേക്ക് കുറക്കുവാൻ യു.ഡി.എഫിന് സാധിച്ചു.!
പെരുമ്പളം പഞ്ചായത്ത് - എൽ.ഡി.എഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1371 വോട്ടുകൾക്കും, പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 1102 വോട്ടുകൾക്കും ലീഡ് ഉണ്ടായിരുന്നത് പകുതിയോളം കുറച്ച് 699 വോട്ടുകളിലേക്ക് എത്തിക്കുവാൻ യു.ഡി.എഫിന് സാധിച്ചു.!
സാമുദായിക പരിഗണനയോ സിമ്പതിയോ അല്ല, മറിച്ച് പൊളിറ്റിക്കൽ ഫൈറ്റിലൂടെ പ്രവർത്തിച്ച് തന്നെയാണ് അരൂരിൽ യു.ഡി.എഫും ഷാനിമോളും വിജയിച്ചത്, ഈ വിജയം സാധ്യമാക്കിയത് എൽ.ഡി.എഫ് മേഖലകളിൽ യു.ഡി.എഫിന് നേടാനായ കൃത്യമായ മുന്നേറ്റമാണ്.!
ഒത്തൊരുമയില്ലാതെ തമ്മിലടിക്കുന്ന സന്ദേശം പൊതുസമൂഹത്തിന് നൽകിയിട്ട് എത്ര പ്രവർത്തിച്ചിട്ടും കാര്യമില്ല, പൊതുസമൂഹം അത് അംഗീകരിക്കില്ല എന്നതാണ് വർത്തമാനകാല ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്.!
38519 വോട്ടുകൾക്ക് എൽ.ഡി.എഫ് ജയിച്ച അവരുടെ അരൂർ ഉരുക്കുകോട്ടയിൽ ഐക്യത്തോടെയും അച്ചടക്കത്തോടെയും പ്രവർത്തിച്ചപ്പോൾ യു.ഡി.എഫിന് സമാനതകൾ ഇല്ലാത്ത വിജയം നേടാനായി. ആകയാൽ വരുംദിവസങ്ങളിൽ ഒരുമയോടെ മുന്നേറിയാൽ ഏത് ഉരുക്കുകോട്ടയും ഐക്യജനാധിപത്യ മുന്നണിക്ക് നേടാമെന്ന വ്യക്തമായ സന്ദേശം കൂടിയാണ് തെരഞ്ഞെടുപ്പ് ചരിത്രങ്ങളിലെ സുവർണ്ണ ലിപികളിൽ എഴുതിയ ഈ ഉജ്ജ്വല അരൂർ വിജയം.!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.