ശാന്തിഗിരി ആശ്രമം മാതൃകാപരമായ സ്ഥാപനം- ജോര്‍ജ് കുര്യന്‍
text_fieldsപോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തികച്ചും മാതൃകാപരമായ സ്ഥാപനമാണെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. ശാന്തിഗിരി ആശ്രമത്തില്‍ തൊണ്ണൂറ്റിയെട്ടാമത് 'നവപൂജിതം' ആഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആധുനിക കാലഘട്ടത്തില്‍ മനുഷ്യമനസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമായ ഉപദേശങ്ങളാണ് ശ്രീകരുണാകരഗുരു ലോകത്തിന് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ എന്നിവര്‍ പങ്കെടുത്തു.
മികച്ച സഹകാരിക്കുള്ള റോബര്‍ട്ട് ഓവന്‍ അവാര്‍ഡ് നേടിയ സംസ്ഥാന സഹകരണ യൂണിയന്‍ പ്രസിഡന്റ് കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ക്കുളള ആദരവ് മകന്‍ ടി.രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. അനില്‍ചേര്‍ത്തല രചിച്ച 'അവധൂത യാത്ര', ശ്രീമംഗലം കളരി രാജീവ് ഗുരുക്കള്‍ രചിച്ച' വന്ദനം' , വാസുദേവന്‍ വൈദ്യര്‍ രചിച്ച ഭക്തി സ്മരണാഞ്ജലി എന്നീ പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മവും ചടങ്ങില്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.