Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ പുസ്തകോത്സവ...

നിയമസഭ പുസ്തകോത്സവ സമാപനം ശരൺകുമാർ ലിംബാളെ ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
നിയമസഭ പുസ്തകോത്സവ സമാപനം ശരൺകുമാർ ലിംബാളെ ഉദ്ഘാടനം ചെയ്യും
cancel

തിരുവനന്തപുരം : നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം നാളെ മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന പരിപാടിയിൽ സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കും.

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നിയമസഭാ സാമാജികനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കേരളനിയമസഭ ആദരിക്കും. മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ അനിൽ, ആൻറണി രാജു, അഹമ്മദ് ദേവർകോവിൽ, ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ശശി തരൂർ എം.പി, എം.എൽ.എമാരായ കെ.ബി ഗണേഷ് കുമാർ ,കടന്നപ്പള്ളി രാമചന്ദ്രൻ, അനൂപ് ജേക്കബ്, കോവൂർ കുഞ്ഞുമോൻ, കെ.കെ രമ എന്നിവർ സംബന്ധിക്കും. വി.ജോയ് എം.എൽ.എ നന്ദി അറിയിക്കും.

ഉച്ച തിരിഞ്ഞ് ശരൺകുമാർ ലിംബാളെയുമായി എസ്.കുഞ്ഞികൃഷ്ണൻ സംസാരിക്കും. അംബേദ്കർ എ ലൈഫ് എന്ന തന്റെ പുസ്തകത്തെ കുറിച്ച് ശശി തരൂർ എം.പി പുസ്തകോത്സവത്തിൽ സംസാരിക്കും. പുസ്തകോത്സവത്തിന്റെ ഏഴാം ദിവസം ആറോളം പുസ്‌തക പ്രകാശനങ്ങളാണ് നിയമസഭ മന്ദിരത്തിൽ നടക്കുന്നത് . ശ്രീജിത്ത് സാരം​ഗി രചിച്ച 'കാവ്യനെല്ലിക്ക' കവിതാസമാഹാരം പന്ന്യൻ രവീന്ദ്രൻ, എഴുത്തുകാരൻ പ്രഭാവർമ്മയ്ക്ക് നൽകി പ്രകാശനം നിർവഹിക്കും.

ശ്രീകണ്ഠൻ കാരിക്കകത്തിന്റെ 'സ്വച്ഛഭവനം' പ്രഫ.അലിയാർ പ്രകാശനം ചെയ്യും. 'ഹിസ്റ്ററി ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ഇൻ കേരള സിൻസ് ഇൻഡിപെൻഡൻസ്' എന്ന ‍ഡോ.​എൻ. ഗോപകുമാരൻ നായർ രചിച്ച പുസ്തകം ‍ഡോ.ജി ​ഗോപകുമാർ പ്രകാശനം ചെയ്യും. ഡോ.അജിത് ബാബുവിന്റെ 'വേ​ഗവർത്തമാനം', മ്യൂസ് മേരിയുടെ 'മേരീസ് മ്യൂസിം​ഗ്സ്', ജി.ആർ ഇന്ദു​ഗോപന്റെ 'വാട്ടർ ബോഡി' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.

എഴുത്തിലെ സ്ത്രീസഞ്ചാരങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ച ചന്ദ്രമതി മോഡറേറ്റ് ചെയ്യും. കെ.പി സുധീര, തനൂജ ഭട്ടതിരി, കെ.രേഖ, വി.കെ ദീപ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് ഇലക്ടറൽ എക്സ്പിരിമെന്റ്സ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ എന്ന വിഷയത്തിൽ റോമാൻസൺ പ്രിന്റിം​ഗ് ആൻഡ് പബ്ലിഷിം​ഗ് ​ഹൗസ് സംഘടിപ്പിക്കുന്ന പാനൽ ചർച്ച ഡോ.​ഗോപകുമാരൻ നായർ എൻ മോഡറേറ്റ് ചെയ്യും. പ്രൊഫ.ജി ​ഗോപകുമാർ, പ്രൊഫ. വി.കാർത്തികേയൻ നായർ, ഡോ.അനിൽ കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

വി.ഷിനിലാലിന്റെ ഡി.സി ബുക്സ് പുറത്തിറക്കിയ ​'ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര' എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചയിൽ ഡോ.മനോജ് വെള്ളനാട്, ജ്യോതി ശങ്കർ തുടങ്ങിയവർ സംസാരിക്കും. വൈകീട്ട് സം​ഗീതജ്ഞരായ ഹിഷാം അബ്​ദുൾ വഹാബ്, ​ഗായത്രി അശോകൻ എന്നിവർ ഒന്നിക്കുന്ന 'മെഹ്ഫിൽ ​ദർബാർ' മെ​ഗാഷോയും സമാപന ദിവസത്തെ കൂടുതൽ വർണാഭമാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharankumar Limbaleassembly book festival
News Summary - Sharankumar Limbale will inaugurate the conclusion of the assembly book festival
Next Story