ഷാർജ ഭരണാധികാരിക്ക് ആമാടപ്പെട്ടി സമ്മാനിച്ച് ഗവർണർ
text_fields
തിരുവനന്തപുരം: സംസ്ഥാനം സന്ദർശിക്കുന്ന ഷാർജ ഭരണാധികാരി ശൈഖ് േഡാ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് രാജ്ഭവനിൽ സ്നേഹോഷ്മള വരവേൽപ് നൽകി. ഗവർണർ ജസ്റ്റിസ് പി. സദാശിവം സന്ദർശനത്തിെൻറ സ്മരണക്കായി ഷാർജ ഭരണാധികാരിക്ക് ആമാടപ്പെട്ടി സമ്മാനിച്ചു.
രാവിലെ 10.50 ഒാടെ രാജ്ഭവനിലെത്തിയ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെയും സംഘത്തെക്കും ഗവർണർ സ്വീകരിച്ചു. തുടർന്ന് ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ പ്രധാന ഹാളിൽ മന്ത്രിസഭാംഗങ്ങളും ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടന്നു. ഇരുരാജ്യങ്ങളിൽനിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇതിൽ പങ്കാളികളായി. നേരത്തേ സെക്രേട്ടറിയറ്റിൽ നടത്താൻ ഉദ്ദേശിച്ച പരിപാടി രാജ്ഭവനിലേക്ക് മാറ്റുകയായിരുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.
വൈവിധ്യ രുചിക്കൂട്ടുമായാണ് ഷാർജ ഭരണാധികാരിയുടെ ബഹുമാനാർഥം രാജ്ഭവനിൽ വിരുന്നൊരുക്കിയത്. ആതിഥേയെൻറ റോളിലായിരുന്നു ഗവർണർ. ചെമ്മീൻ ചുട്ടത്, കൂൺ മസാല, അപ്പം, ചെമ്മീൻ കറി, കേരള പൊറാട്ട, മലബാർ വെജിറ്റബിൾ കുറുമ, കായൽ പൂമീൻ കറി, ബസുമതി ചോറ്, ചിക്കൻ വിഭവങ്ങൾ, ഉള്ളിത്തീയൽ, മുളയരി പായസം, ഇളനീർ പുഡിങ് തുടങ്ങി വിഭവസമൃദ്ധമായിരുന്നു വിരുന്ന്. മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെ ഇതിൽ പങ്കാളികളായി. ഷാർജ ഭരണാധികാരിക്ക് ഒപ്പമെത്തിയ ഉന്നത ഉദ്യോഗസ്ഥരും ചർച്ചകളിൽ പെങ്കടുത്തു. രണ്ടരയോടെയാണ് രാജ്ഭവനിൽനിന്ന് നേതാക്കൾ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.