ഗുരുതര ക്രിമിനല്‍ കുറ്റവാളികളല്ലാത്ത ഷാര്‍ജയിലെ തടവുകാരെ മോചിപ്പിക്കും -ശൈഖ് സുൽത്താൻ
text_fieldsതിരുവനന്തപുരം: ഗുരുതര ക്രിമിനല്‍ കുറ്റങ്ങളൊഴികെയുള്ള കേസുകളില്‍പെട്ട് ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന കേരളീയരുൾപ്പെടെ മുഴുവൻ വിേദശികളെയും ഉടൻ മോചിപ്പിക്കുമെന്ന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ൈശഖ് ഡോ. സുല്‍ത്താന്‍ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. മോചിതരാകുന്നവർക്ക് ഷാർജയിൽതന്നെ മികച്ചജോലി നൽകും. കാലിക്കറ്റ് സർവകലാശാലയുടെ ഡി-.ലിറ്റ് സ്വീകരിച്ച് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തിലാണ് അനവധി മലയാളികൾക്ക് ആശ്വാസംപകരുന്ന അേദ്ദഹത്തിെൻറ സുപ്രധാന പ്രഖ്യാപനമുണ്ടായത്. ചൊവ്വാഴ്ച രാവിലെ ക്ലിഫ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അഭ്യർഥന അദ്ദേഹം പരിഗണിക്കുകയായിരുന്നു.
ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്ന് വര്‍ഷത്തിലേറെയായി ഷാർജയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യർഥിച്ചത്. മലയാളികളെ മാത്രമല്ല, ഗുരുതര ക്രിമിനല്‍ കേസുകളില്‍പെടാത്ത മുഴുവന്‍ ഇന്ത്യക്കാരെയും വിദേശികളെയും മോചിപ്പിക്കുമെന്ന് ശൈഖ് സുൽത്താൻ ഉറപ്പുനൽകി. ഇക്കാര്യം മുഖ്യമന്ത്രിയാണ് ആദ്യം ബിരുദദാന ചടങ്ങില്‍ പരാമര്‍ശിച്ചത്. മൂന്ന് വർഷത്തിേലറെയായി ജയിലുകളിൽ കഴിയുന്ന മലയാളികൾക്ക് മാപ്പ് നൽകി നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് താൻ അഭ്യർഥിച്ചതെന്നും എന്തിനാണ് അവരെ തിരിച്ചയക്കുന്നതെന്നും അവര്‍ക്ക് ഷാര്‍ജയിൽ നല്ലജോലി നല്‍കാമെന്നുമാണ് അദ്ദേഹം പ്രതികരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി മലയാളത്തിലാണ് ഇക്കാര്യം പറഞ്ഞതെങ്കിലും അടുത്തിരുന്ന ഗവർണർ പി. സദാശിവം കാര്യങ്ങൾ ഷാർജ ഭരണാധികാരിയോട് വിശദീകരിച്ചു. തുടർന്ന് നേരത്തെ തയാറാക്കിയിരുന്ന മറുപടി പ്രസംഗം അവസാനിപ്പിച്ചശേഷമാണ് ഷാർജ ഭരണാധികാരി തടവുകാരെ വിട്ടയക്കുന്ന കാര്യം സ്ഥിരീകരിച്ചത്. കാലിക്കറ്റ് സർവകലാശാലക്ക് സാമ്പത്തികവും ആശയപരവുമായ എല്ലാ പിന്തുണയും ഭാവിയിൽ ലഭ്യമാക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ചെറിയതര്ക്കങ്ങളിലും ബിസിനസ് സംബന്ധമായ കേസുകളിലുംപെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വലിയ ആശ്വാസമാകും. യു.എ.ഇയിലെ മറ്റ് എമിറേറ്റ്സുകളിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയപ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം.
സാംസ്കാരികകേന്ദ്രം, ഭവനസമുച്ചയം, വിദ്യാഭ്യാസ േകന്ദ്രം പരിഗണനയിൽ
ഷാര്‍ജയില്‍ കേരളത്തിെൻറ സംസ്കാരവും ആയുര്‍വേദ പാരമ്പര്യവും അവതരിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രം, ഷാര്‍ജയിലെ മലയാളികള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഭവനസമുച്ചയങ്ങൾ, എൻജിനീയറിങ്^മെഡിക്കൽ കോളജും പബ്ലിക് സ്കൂളും ഉൾപ്പെടെ ആഗോള നിലവാരമുളള വിദ്യാഭ്യാസ കേന്ദ്രം എന്നീ പദ്ധതികള്‍ ശൈഖ് സുൽത്താെൻറ സജീവ പരിശോധനയിലാണെന്നും ഉടന്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ഷാര്‍ജ ഭരണാധികാരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്ത കമ്യൂണിക്കെയിൽ അറിയിച്ചു.
സമയബന്ധിതമായ കര്‍മപദ്ധതി
കേരളത്തില്‍ അറബി പഠനത്തിനും ഗവേഷണത്തിനുമുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രം ഷാര്‍ജ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ശൈഖ് സുല്‍ത്താന്‍ പ്രഖ്യാപിച്ചു. വിദേശത്ത് ജോലി തേടുന്ന കേരളത്തിലെ യുവജനങ്ങളുടെ തൊഴില്‍പരമായ കഴിവും വൈദഗ്ധ്യവും വര്‍ധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് നഴ്സിങ് മേഖലയില്‍, നൈപുണ്യവികസന കേന്ദ്രങ്ങളുടെ ശൃംഖലയുണ്ടാക്കണമെന്ന ആശയം ശൈഖ് സുല്‍ത്താന്‍ മുന്നോട്ടുവെച്ചു. ഷാര്‍ജയില്‍ ജോലിക്കു പോകുന്നവര്‍ക്ക് കേരളത്തില്‍തന്നെ ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഷാര്‍ജ ഭരണാധികാരി തത്ത്വത്തില്‍ അംഗീകരിച്ചു. യു.എ.ഇ നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ ടെസ്റ്റ് ഷാര്‍ജ അധികാരികള്‍ കേരളത്തില്‍ നടത്തും. കേരളവും ഷാര്‍ജയും അംഗീകരിച്ച പദ്ധതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സമയബന്ധിതമായ കര്‍മപദ്ധതി തയാറാക്കുന്നതിന് ഇരുഭാഗത്തിനും പ്രാതിനിധ്യമുള്ള ഉന്നതാധികാര ഉദ്യോഗസ്ഥ സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു.
സമർപ്പിച്ചത് അഞ്ച് പുതിയ പദ്ധതികൾ
ഷാര്‍ജ ഭരണാധികാരിയുടെ പരിശോധനയിലുള്ള മൂന്നു പദ്ധതികളും 2016 ഡിസംബറില്‍ മുഖ്യമന്ത്രി ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ മുന്നോട്ടുവെച്ചവയിൽ ഉള്‍പ്പെടുന്നവയാണ്. കേരള സന്ദർശനത്തിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ മറ്റ് അഞ്ചു പദ്ധതികള്‍ കൂടി ശൈഖ് സുല്‍ത്താന്‍ മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഐ.ടി മേഖലയിെല സഹകരണം, ആയുര്‍വേദ^മെഡിക്കല്‍ ടൂറിസം മേഖലകളിലെ നിക്ഷേപ സാധ്യതകള്‍, കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം അന്താരാഷ്ട്ര നിലവാരത്തിൽ ആരോഗ്യപരിപാലന കേന്ദ്രം, പശ്ചാത്തല വികസന മേഖലയില്‍ മുതല്‍മുടക്കിന് സാധ്യതകള്‍, നവകേരളം കര്‍മ പദ്ധതിയിലെ ഹരിതകേരളം^ലൈഫ് മിഷനുകളുമായുളള സഹകരണം എന്നിവയാണ് ഇവ.
യു.എ.ഇ കോണ്‍സുലേറ്റിന് സ്ഥലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി
തെൻറ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുളള ക്ഷേമകാര്യങ്ങള്‍ ഷാര്‍ജയില്‍ ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കണമെന്ന തെൻറ ആഗ്രഹവും അതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കാനുള്ള ഉദ്ദേശ്യവും ചര്‍ച്ചയില്‍ ശൈഖ് സുല്‍ത്താന്‍ പങ്കുവെച്ചു. ശൈഖ് സുല്‍ത്താെൻറ ചരിത്രപ്രധാനമായ കേരള സന്ദര്‍ശനത്തിനുള്ള നന്ദി സൂചകമായി തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം പണിയാന്‍ സ്ഥലം സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ഷാർജ ഭരണാധികാരിക്ക് കാലിക്കറ്റ് സർവകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചു
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കാലിക്കറ്റ് സർവകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ പി. സദാശിവമാണ് അദ്ദേഹത്തിന് ബിരുദം സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരുന്നു.
രാവിലെ 10ന് ചാൻസലറുടെ സാന്നിധ്യത്തിൽ സെനറ്റ് യോഗം ചേർന്ന് ഷാർജ ഭരണാധികാരിക്ക് ബിരുദം നൽകുന്ന കാര്യം അംഗീകരിച്ചു. 11.25ന് മുഖ്യമന്ത്രി പിണറായി വിജയനും ശൈഖ് സുൽത്താനും രാജ്ഭവനിലെ ഹാളിലെത്തി. 11.30 ഒാടെ സർവകലാശാല രജിസ്ട്രാർ ഡോ. അബ്ദുൽ മജീദിെൻറ നേതൃത്വത്തിൽ സെനറ്റ്, സിൻഡിക്കേറ്റ്, ഫാക്കൽറ്റി ഡീൻ അംഗങ്ങളടങ്ങിയ ഘോഷയാത്ര ഹാളിലെത്തി. തുടർന്ന് ചാൻസലർ, േപ്രാ-ചാൻസലർ മന്ത്രി സി. രവീന്ദ്രനാഥ്, വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, േപ്രാ-ൈവസ് ചാൻസലർ ഡോ. ആർ. മോഹൻ എന്നിവരെത്തി വേദിയിൽ നിശ്ചയിച്ച സ്ഥാനങ്ങളിൽ ഇരുന്നു.
തുടർന്ന് ഷാർജ ഭരണാധികാരിക്ക് ബിരുദം നൽകുന്നതായി ഗവർണർ അറിയിച്ചു. വൈസ് ചാൻസലർ സമ്മതപത്രം വായിച്ചശേഷം ഗവർണർ ബിരുദം സമ്മാനിച്ചു. രജിസ്ട്രാർ നൽകിയ ബിരുദദാന രജിസ്റ്ററിൽ ചാൻസലർ ഒപ്പുെവച്ചു. അന്താരാഷ്ട്ര ഇടപെടലുകൾ, സംസ്കാരം, വിദ്യാഭ്യാസം, എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് ൈശഖ് സുൽത്താന്‍ ഡി.ലിറ്റ് സമ്മാനിച്ചത്.
സംരംഭകത്വം, കച്ചവടം, വിദഗ്ധ തൊഴിൽ എന്നിവയിൽ കേരളവും ഷാർജയും എറെ യോജിച്ചാണ് പ്രവർത്തിക്കുന്നതെന്നും വ്യാവസായിക, സേവന മേഖലകളിൽ യോജിച്ചുള്ള പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും മറുപടി പ്രസംഗത്തിൽ ൈശഖ് സുൽത്താൻ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയുടെ വിദ്യാദ്യാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം ബിരുദം സമ്മാനിച്ചതിനുള്ള നന്ദിയും രേഖപ്പെടുത്തി. കേരളവും ഷാർജയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ ഇൗ ചടങ്ങ് സഹായകമാകെട്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എ.ഇയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലെ അക്കാദമിക ബന്ധം വർധിപ്പിക്കെട്ടയെന്നും ഗവർണർ പി. സദാശിവം പറഞ്ഞു. മത്സരങ്ങളുടെ ഇൗ ലോകത്ത് വിദ്യാഭ്യാസ നിലവാരം െമച്ചപ്പെടുത്താൻ ശൈഖിെൻറ ബൗദ്ധികമായ സംഭാവനകൾ മുതൽക്കൂട്ടാകെട്ടയെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.