കേരളത്തിന്‍റെ സ്നേഹം സ്വീകരിച്ച് ഷാർജ ഭരണാധികാരി മടങ്ങി
text_fieldsതിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യു. എ. ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിെൻറ സ്‌നേഹവും നന്ദിയും ഏറ്റുവാങ്ങി മടങ്ങി. കേരളത്തിന് നിരവധി ഉറപ്പുകള്‍ അദ്ദേഹം നാല് ദിവസത്തെ സന്ദർശനത്തിനിടെ നല്‍കിയത്.
ബുധനാഴ്ച രാവിലെ 9.30ന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ വിമാനത്താവളത്തില്‍ നിന്ന് ൈശഖ് സുൽത്താൻ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രത്യേക വിമാനത്തില്‍ എറണാകുളത്തേക്ക് തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ എത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. രാജു, കെ. കെ. ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. കെ. ടി. ജലീല്‍, മാത്യു ടി. തോമസ്, മേയര്‍ വി. കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജന്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഡി. ജി. പി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
24ന് വൈകുന്നരമാണ് ഷാർജ ഭരണാധികാരിയും സംഘവും തിരുവനന്തപുരത്തെത്തിയത്. കോവളം ഹോട്ടല്‍ ലീലാ റാവിസിലായിരുന്നു താമസം. രാജ്ഭവനിലെത്തി ഗവര്‍ണറുമായും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോഴിക്കോട് സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം 26ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ഏറ്റുവാങ്ങി. താജ് വിവാന്തയിൽ സുല്‍ത്താനും പുരാരേഖകളും എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തി. മലയാളികളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് സുല്‍ത്താന്‍ മടങ്ങിയത്.
ഷാർജ ജയിലുകളിൽ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഡി ലിറ്റ് സ്വീകരണത്തിന് മുന്നോടിയായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. മലയാളികൾക്കു പുറമെ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി കുടുംബങ്ങൾക്ക് സുൽത്താെൻറ പ്രഖ്യാപനത്തിെൻറ പ്രയോജനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.