Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാരോൺ വധം: കുളത്തിൽ...

ഷാരോൺ വധം: കുളത്തിൽ നിന്ന് വിഷക്കുപ്പി കണ്ടെത്തി; കാണിച്ചു കൊടുത്തത് അമ്മാവൻ

text_fields
bookmark_border
Sharon murder Case
cancel

തിരുവനന്തപുരം പാറശ്ശാലയിൽ ഷാരോണിന്‍റെ കൊലക്ക്​ ഉപയോഗിച്ചെന്ന്​ സംശയിക്കുന്ന വിഷത്തിന്‍റെ കുപ്പി കണ്ടെടുത്തു. മുഖ്യപ്രതി ഗ്രീഷ്​മയുടെ മാതാവ്​ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരെ സംഭവസ്ഥലത്ത്​ എത്തിച്ച്​ നടത്തിയ തെളിവെടുപ്പിലാണ്​ രാമവർമൻചിറയിലെ വീടിന് സമീപത്തെ കുളത്തിൽ നിന്ന് വിഷക്കുപ്പി കണ്ടെടുത്തത്​.

നിർമൽ കുമാറാണ്​​ കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ചു കൊടുത്തത്​. വീട്ടിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും കിട്ടി. കീടനാശിനി കളയാൻ ഉപയോഗിച്ച നിർമൽകുമാറിന്‍റെ സ്കൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്ത്​ പാറശ്ശാല സ്​റ്റേഷനിലേക്ക്​ മാറ്റി.

വീടിനകത്ത് പരിശോധന നടത്തിയില്ല. വീട് പൊലീസ് സീൽ ചെയ്തു. തെളിവെടുപ്പിനു ശേഷം പ്രതികളെ പാറശ്ശാല സ്‌റ്റേഷനിലെത്തിച്ചു. സംഭവം നടന്നത്​ തമിഴ്​നാട്ടിലായതിനാൽ തമിഴ്​നാട്​ പൊലീസിന്‍റെ കൂടി സഹായത്തോടെയായിരുന്നു തെളിവെടുപ്പ്​. തുടർനടപടികളുടെ കാര്യത്തിലും കേരള പൊലീസ്​ നിയമോപദേശം തേടിയിട്ടുണ്ട്​.

തെളിവുകൾ നശിപ്പിച്ചതിന് കഴിഞ്ഞദിവസം പ്രതിചേർത്ത സിന്ധുവിന്‍റെയും നിർമൽ കുമാറിന്‍റെയും അറസ്റ്റ്​ ചൊവ്വാഴ്ച രേഖപ്പെടുത്തിയ ശേഷമായിരുന്നു തെളിവെടുപ്പ്​. ഷാരോണിനു നൽകിയ കഷായത്തിൽ കളനാശിനി കലർത്താൻ മാതാവ്​ സിന്ധുവാണ് ഗ്രീഷ്മയെ സഹായിച്ചതെന്ന സംശയവും പൊലീസിനുണ്ട്​.

മാതാവിനൊഴികെ ആർക്കും വിഷം നൽകിയതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യമൊഴി. സംഭവശേഷം തെളിവു നശിപ്പിക്കാൻ അമ്മാവൻ നിർമൽകുമാറും സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം മുൻനിർത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിലെ പങ്കാളിത്തം വ്യക്തമായത്.

ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോൺ വീട്ടിലെത്തുന്നതിന്​ തൊട്ടുമുമ്പ്​ മാതാവും അമ്മാവനും പുറത്തുപോയിരുന്നു. ഇതോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഇരുവരും വീട്ടിൽനിന്ന്​ അധികം ദൂരേക്ക്​ പോയിരുന്നില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഗൂഢാലോചനയിൽ ഇവര്‍ക്ക് പങ്കില്ലെന്നും താൻ ഒറ്റക്കാണ് കൃത്യം ​ നടത്തിയതെന്നുമാണ്​ ഗ്രീഷ്മ പറയുന്നത്​.

അതിനിടെ ആത്മഹത്യക്ക്​ ശ്രമിച്ച്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗ്രീഷ്മയെ ബുധനാഴ്ച​ പൊലീസ്​ സെല്ലിലേക്ക്​ മാറ്റുമെന്ന്​ അന്വേഷണസംഘം പറഞ്ഞു. ഗ്രീഷ്മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയിൽ നൽകും. സംഭവ ദിവസം ഷാരോൺ രാജ് ധരിച്ച വസ്ത്രം ഫോറൻസിക് പരിശോധനക്കായി കുടുംബം അന്വേഷണസംഘത്തിന് കൈമാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharon murder CasePoison bottle
News Summary - Sharon murder Case: Poison bottle found in pond near house
Next Story