സി.പി.എം സെമിനാർ: പങ്കെടുക്കുന്നതിൽ തീരുമാനം സോണിയയുമായി സംസാരിച്ചശേഷം -തരൂർ
text_fieldsതിരുവനന്തപുരം: സി.പി.എം സെമിനാറിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട് സംസാരിച്ച ശേഷം തീരുമാനിക്കുമെന്ന് ശശി തരൂർ എം.പി. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ വാക്കുകൾ ബഹുമാനത്തോടെ കാണുന്നു.
എന്നാൽ, പരിപാടിയിൽ തന്നെ ക്ഷണിച്ചത് സി.പി.എം ദേശീയ നേതൃത്വമാണ്. ഇപ്പോൾ വിവാദത്തിനില്ല. പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കുമെന്നും തരൂർ പറഞ്ഞു.
അതേസമയം സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള വിലക്ക് പാർട്ടി തീരുമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചിട്ടുണ്ടെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പ്രതികരിച്ചു.
അടിയുറച്ച പാർട്ടി പ്രവർത്തകനെന്ന നിലയിൽ അത് അംഗീകരിച്ചു. ട്രേഡ് യൂനിയൻ സെമിനാറിൽ നേരത്തേ പങ്കെടുത്തിട്ടുണ്ടെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.